തോറ്റതിന്റെ നിരാശ, കലിപ്പ് റാക്കറ്റിനോട്! ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞ് അരിശം തീർത്ത് ഇഗ ഷ്വാംതെക് (വിഡിയോ)

ലോക രണ്ടാം നമ്പര്‍ താരമായ ഇഗ ഷ്വാംതെകിനെ ഖത്തര്‍ ഓപ്പണ്‍ സെമിയില്‍ യെലേന ഒസ്റ്റാപെങ്കോ വീഴ്ത്തി
Iga Swiatek smashes racquet
ഇഗ ഷ്വാംതെക്വിഡിയോ ​ദൃശ്യം
Updated on: 
1 min read

ദോഹ: വനിതാ ടെന്നീസിലെ നിലവിലെ രണ്ടാം റാങ്കുകാരിയായ പോളണ്ടിന്റെ ഇഗ ഷ്വാംതെകിന് തോല്‍വിയുടെ നിരാശ മറയ്ക്കാന്‍ കഴിഞ്ഞില്ല. രോഷം അടക്കാന്‍ സാധിക്കാതെ താരം റാക്കറ്റ് വലിച്ചെറിഞ്ഞാണ് അരിശം തീര്‍ത്തത്.

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സെമി പോരാട്ടമായിരുന്നു താരത്തിന്റെ കലിപ്പ് കണ്ട വേദി. തുടരെ മൂന്ന് വട്ടം ഇവിടെ ചാപ്യന്‍ പട്ടം സ്വന്തമാക്കിയ താരമാണ് ഷ്വാംതെക്. നിലവിലെ കിരീട ജേത്രിയും.

എന്നാല്‍ ഇത്തവണ ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോ ഷ്വാംതെകിനെ അനായാസം വീഴ്ത്തി. തുടക്കം മുതല്‍ ഒടുക്കം വരെ ഒസ്റ്റാപെങ്കോ ആധിപത്യം പുലര്‍ത്തി. രണ്ട് സെറ്റ് പോരാട്ടം 6-3, 6-1 എന്ന സ്‌കോറിനു ഒസ്റ്റാപെങ്കോ സ്വന്തമാക്കി.

പിന്നാലെയാണ് തോല്‍വിയുടെ നിരാശയില്‍ താരം റാക്കറ്റ് വലിച്ചെറിഞ്ഞത്. നാല് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഒരു യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയ താരമാണ് 23കാരിയായ ഷ്വാംതെക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER