മാത്യു ഷോര്‍ട്ട്- റെന്‍ഷോ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍; ഓസീസിന് 3 വിക്കറ്റുകള്‍ നഷ്ടം
അഡ്ലെയ്ഡ്: 265 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയയുടെ 3 വിക്കറ്റുകള്‍ പിഴുത് ഇന്ത്യ. രണ്ടാം ഏകദിനത്തിൽ സ്‌കോര്‍ 109ല്‍ നില്‍ക്കെയാണ് ഓസീസിനു മൂന്നാം വിക്കറ്റ് നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തിയിരുന്നു.
നിലവില്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയില്‍. ഓസീസിനായി മാത്യു ഷോർട്ട് അർധ സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്നു. മാത്യു ഷോര്‍ട്ട് 48 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്തു. അലക്‌സ് കാരി 8 റണ്‍സുമായും ക്രീസില്‍.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയാണ് തുടക്കത്തില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ 11 റണ്‍സുമായി മാര്‍ഷ് മടങ്ങി. വിക്കറ്റ് സ്വന്തമാക്കിയത് അര്‍ഷ്ദീപ് സിങ്. സ്‌കോര്‍ 54ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ആതിഥേയര്‍ക്കു നഷ്ടമായി. ട്രാവിസ് ഹെഡ് (28) ആണ് പുറത്തായത്. ഹെഡിനെ ഹര്‍ഷിത് റാണ പുറത്താക്കി.
മൂന്നാം വിക്കറ്റില്‍ മാറ്റ് റെന്‍ഷോയെ കൂട്ടുപിടിച്ച് മാത്യു ഷോര്‍ട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം പൊളിച്ച് അക്ഷര്‍ പട്ടേലാണ് ഓസീസിന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. റെന്‍ഷോ 30 റണ്‍സുമായി കൂടാരം കയറി.
നേരത്തെ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.
ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവരെ നഷ്ടമായി. 17 റണ്‍സെത്തുമ്പോഴേക്കും ഇരുവരും കൂടാരം കയറി.
സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.
ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്ലെറ്റ് മടക്കി. രണ്ടാം ഏകദിനത്തിലും കോഹ്ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്ലിയെ സേവ്യര്‍ ബാര്‍ട്ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്സും സഹിതമാണ് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. 97 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 73 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്.
പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ സഹിതം 44 റണ്‍സെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറി 6 റണ്‍സ് അകലെ നഷ്ടമായി. കെഎല്‍ രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ അധികം ക്രീസസില്‍ നിന്നില്ല.
ഹര്‍ഷിത് റാണ 18 പന്തിലല്‍ 3 ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് 2 ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്തായി. ഹര്‍ഷിത്- അര്‍ഷ്ദീപ് സഖ്യമാണ് സ്‌കോര്‍ 250 കടത്തിയത്.
ഓസീസിനായി ആദം സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ലെറ്റ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റെടുത്തു.
ind vs aus: Matt Renshaw and Matt Short were building a steady partnership but Axar Patel makes sure that India strike back.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

