കളി തോറ്റു, കലിയടങ്ങാതെ വൈഭവ്; ശ്രീലങ്കൻ താരവുമായി കയ്യാങ്കളി - വിഡിയോ

ബാറ്റിങിന് ഇറങ്ങിയ വൈഭവ് സൂര്യവംശിയ്ക്കും സൂര്യാംശ് ഷെഡ്‌ജെയ്ക്കും 9 റൺസ് നേടാൻ കഴിഞ്ഞുള്ളു. ഇതോടെ മത്സരത്തിൽ ശ്രീലങ്ക വിജയം സ്വന്തമാക്കി. തുടർന്നാണ് നാടകീയ സംഭവങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറിയത്.
 Vaibhav Sooryavanshi
India A Star Vaibhav Sooryavanshi Clashes With Sri Lanka A Players After Defeat.
Edited By:
Updated on
1 min read

ദാംബുള്ള: ഇന്ത്യ- ശ്രീലങ്ക എ ടീമുകളുടെ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ നാടകീയ രംഗങ്ങൾ. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും പിടിച്ചു മാറ്റിയത്.

 Vaibhav Sooryavanshi
ഒറ്റക്കളി '12 ​ഗോളുകൾ'; ചറപറ അടിച്ച് ഹം​ഗറി എതിർ വലയിൽ ഇട്ടത് '10 എണ്ണം'! (വിഡിയോ)

നേരത്തെ,ടോസ് നേടിയ ശ്രീലങ്കൻ ടീം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 49.2 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി. സൂര്യാംശ് ഷെഡ്‌ജെയുടെ മികച്ച പ്രകടനമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. താരം 66 പന്തിൽ 72 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 50 ഓവറിൽ 265 റൺസ് നേടാൻ കഴിഞ്ഞുള്ളു. മത്സരം സമനിലയിൽ ആയതോടെ സൂപ്പർ ഓവറിലേക്ക് കളി നീണ്ടു.

 Vaibhav Sooryavanshi
143 റണ്‍സിനിടെ വീണത് 7 വിക്കറ്റുകള്‍; '104' ഇന്ത്യയെ രക്ഷപ്പെടുത്തി!

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 16 റൺസ് നേടി. തുടർന്ന് ബാറ്റിങിന് ഇറങ്ങിയ വൈഭവ് സൂര്യവംശിയ്ക്കും സൂര്യാംശ് ഷെഡ്‌ജെയ്ക്കും 9 റൺസ് നേടാൻ കഴിഞ്ഞുള്ളു. ഇതോടെ മത്സരത്തിൽ ശ്രീലങ്ക വിജയം സ്വന്തമാക്കി. തുടർന്നാണ് നാടകീയ സംഭവങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറിയത്. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങൾ വൈഭവ് സൂര്യവംശിയ്ക്കെതിരെ മോശം പരാമർശം നടത്തി.

 Vaibhav Sooryavanshi
'പക്കാ വംശീയ വിദ്വേഷം അല്ലാതെന്താണ്? റഫറിയെ പുറത്താക്കണം'; ലോകകപ്പിൽ വിവാദം കത്തുന്നു (വിഡിയോ)

ഇത് വൈഭവ് ചോദ്യം ചെയ്യുകയും ശ്രീലങ്കൻ താരത്തെ പിടിച്ചു തള്ളുകയും ചെയ്തു. സംഭവം കൈവിട്ട് പോകുമെന്ന് മനസിലായതോടെ സഹതാരങ്ങൾ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. ശ്രീലങ്കൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഇന്ത്യൻ എ ടീം ക്യാപ്റ്റൻ അംപയർമാരോട് പരാതി പറയുകയും ചെയ്തിട്ടുണ്ട്.

Summary

India A Star Vaibhav Sooryavanshi Clashes With Sri Lanka A Players After Defeat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com