'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി

ഇന്ത്യ- ബ്രസീൽ മത്സരം നടക്കാനിരിക്കെയാണ് പ്രതികരണം
India, Brazil coach Carlo Ancelotti
India, Brazil coach Carlo Ancelottix
Updated on
1 min read

സിഡ്നി: ഇന്ത്യയും ബ്രസീലും തമ്മിലുള്ള ചരിത്ര ഫുട്ബോൾ പോരാട്ടം നടക്കാനിരിക്കെ ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ലെന്നു ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. ​ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്താനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവ താരങ്ങളെ വളർത്തിയെടുക്കുന്ന സംസ്കാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ബ്രസീൽ പരിശീലകൻ വ്യക്തമാക്കി.

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോൾ പോരാട്ടത്തിനു മുന്നോടിയായാണ് അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് നിലപാട് പറഞ്ഞത്. മറ്റ് ഫുട്ബോൾ സംസ്കാരങ്ങളെക്കുറിച്ച് ബ്രസീൽ അറിയേണ്ടത് പ്രധാനമാണ്. ലോകോത്തര എതിരാളികൾക്കെതിരെ കളിച്ച് വലിയ പരിചയം ഇന്ത്യക്കില്ല. രണ്ട് ടീമുകൾക്കും പരസ്പരം മനസിലാക്കാനുള്ള മികച്ച അവസരമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞങ്ങൾക്ക് മറ്റ് രാജ്യങ്ങളേയും മറ്റ് സംസ്കാരങ്ങളേയും കാണേണ്ടതുണ്ട്. വ്യത്യസ്ത ശൈലികളിലുള്ള ടീമുകളുമായി സൗ​ഹൃദ മത്സരങ്ങൾ കളിച്ച് ഞങ്ങൾക്ക് നല്ല ശീലമുണ്ട്. ഇന്ത്യയുമായുള്ള മത്സരം ആവേശകരമായിരിക്കും. ഇന്ത്യക്ക് ലോകോത്തര എതിരാളികൾക്കെതിരെ കളിച്ച് നല്ല പരിചയസമ്പത്തില്ല എന്നത് സത്യമാണ്. എന്നാൽ അവർ എങ്ങനെയാണ് കളിക്കുന്നത് എന്ന് അറിയേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ്. ഞാൻ ഇതുവരെ ഇന്ത്യയിൽ പോയിട്ടില്ല. കൊൽക്കത്തയിലേക്ക് വരാൻ ഞാൻ വളരെ ആകാംക്ഷയിലാണ്.'

India, Brazil coach Carlo Ancelotti
ആർസിബിക്ക് കന്നി കിരീടം സമ്മാനിച്ച കോച്ച്; ഇനി മുംബൈ ഇന്ത്യൻസിന് തന്ത്രമോതും!

'ഇതൊരു സംസ്കാരത്തിന്റെ പ്രശ്നമാണെന്നു ഞാൻ കരുതുന്നു. ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല. എന്നാൽ അവർ മറ്റ് കായിക ഇനങ്ങളിൽ മിടുക്കരുമാണ്. ഒരു പുതിയ തലമുറ കളിക്കാരെ വളർത്തിയെടുക്കാൻ ഇന്ത്യ പരിശ്രമിക്കേണ്ടതുണ്ട്'- ആഞ്ചലോട്ടി വ്യക്തമാക്കി.

ഒക്ടോബർ 3നാണ് ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ പോരാട്ടം. സെപ്റ്റംബർ 25 മുതൽ ഇന്ത്യ മൂന്ന് സൗഹൃദ പോരാട്ടങ്ങളാണ് കളിക്കുന്നത്. ബ്രസീൽ, പാനമ, ഉറു​ഗ്വെ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ. ബ്രസീലിനെതിരായ പോരാട്ടം കൊൽക്കത്തയിലാണ് അരങ്ങേറുന്നത്.

India, Brazil coach Carlo Ancelotti
'രോഹിതും കോഹ്‍ലിയും ഉള്ളത് വലിയ ഭാ​ഗ്യം'; പ്രശംസിച്ച് ​ഗംഭീർ!
India, Brazil coach Carlo Ancelotti
മലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 16 മെഡലുകള്‍
Summary

Brazil head coach Carlo Ancelotti has said India lacks a football culture and needs to build a stronger grassroots system to develop the next generation of players. His comments come just before India's friendly match against Brazil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com