ഇന്നിങ്‌സ് ജയത്തിന് ഇന്ത്യ ഇനി വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍! പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച് ലങ്ക

ലഹിരു കുമാരയെ പുറത്താക്കി മുഹമ്മദ് സിറാജ്, കാമില്‍ മിശ്രയെ വിക്കറ്റിന് മുന്നില്‍ കുരുക്കി രവീന്ദ്ര ജഡേജ
Sri Lanka vs India 2nd Test
Sri Lanka vs India 2nd Testx
Updated on
2 min read

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തിലേക്ക് ഇന്ത്യ വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 290 റണ്‍സില്‍ അവസാനിപ്പിച്ച് അവരെ ഇന്ത്യ ഫോളോ ഓണിനു വിട്ടിരുന്നു. നാലാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 213 റണ്‍സ് ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും ബൗളിങിന് ഇറങ്ങിയത്.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലങ്കയെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. സ്‌കോര്‍ 5ല്‍ നില്‍ക്കെ ഓപ്പണര്‍ ലഹിരു കുമാരയെ (3) താരം പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കാമില്‍ മിശ്ര- പസിന്ദു സൂരിയബന്ദാര സഖ്യം ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം തുടരുന്നതിനിടെ അടുത്ത പ്രഹരം രവീന്ദ്ര ജഡേജ നല്‍കി. സഹ ഓപ്പണര്‍ കാമില്‍ മിശ്രയെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. മിശ്ര 3 ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്തു മടങ്ങി. രണ്ടാം വിക്കറ്റില്‍ ലങ്ക 58 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

നിലവില്‍ സൂരിയബന്ദാരയും കാമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍. സൂരിയബന്ദാര 35 റണ്‍സും മെന്‍ഡിസ് 10 റണ്‍സും എടുത്തിട്ടുണ്ട്.

മൂന്നാം ദിനമായ ഇന്നലെ ശ്രീലങ്ക 73 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. നാലാം ദിനമായ ഇന്ന് സോനല്‍ ദിനുഷ തുടരെ രണ്ടാം സെഞ്ച്വറിയുമായി കളം വാണു. താരം ഇന്നലെ 85 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 162 പന്തുകള്‍ നേരിട്ട് 8 ഫോറും 3 സിക്‌സും സഹിതം 103 റണ്‍സുമായി പത്താം വിക്കറ്റായി പുറത്തായതോടെയാണ് ലങ്കന്‍ ഇന്നിങ്‌സിന് തിരശ്ശീല വീണത്. ലഹിരു കുമാരയാണ് നാലാം ദിനത്തില്‍ ഒന്‍പതാം വിക്കറ്റായി മടങ്ങിയത്.

Sri Lanka vs India 2nd Test
'ആ 2 താരങ്ങളോടുള്ള ​ഗംഭീറിന്റെ പെരുമാറ്റം ശരിയായില്ല'

അരങ്ങേറ്റ ടെസ്റ്റ് കളിച്ച സാരാംശ് ജയ്‌നാണ് ഇന്ന് വീണ 2 ശ്രീലങ്കന്‍ വിക്കറ്റുകളും സ്വന്തമാക്കിയത്. മൂന്നാം ദിനത്തില്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവരാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ 5 ബൗളര്‍മാരും വിക്കറ്റെടുത്തു എന്ന പ്രത്യേകതയും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബൗളിങിനുണ്ട്.

സ്പിന്നര്‍ മാനവ് സുതര്‍ ഇന്ത്യക്കായി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. പേസര്‍ പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലങ്കന്‍ നിരയ്ക്ക് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിച്ചിരുന്നു. ലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത പസിന്ദു സൂരിയബന്ദാര സെഞ്ച്വറിക്കരികില്‍ (80 റണ്‍സ്) വീണു. കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന താരം മികച്ച ചെറുത്തുനില്‍പ്പാണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്സ് 9 വിക്കറ്റിന് 503 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കല്‍ (117), ധ്രുവ് ജുറെല്‍ (115), അര്‍ധ ശതകങ്ങള്‍ കണ്ടെത്തിയ ഋഷഭ് പന്ത് (63), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (50) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Sri Lanka vs India 2nd Test
'ലങ്ക ഫോളോ ഓണ്‍ ചെയ്യട്ടെ'! അവസാന 2 വിക്കറ്റുകളും പോക്കറ്റിലാക്കി 'അരങ്ങേറ്റക്കാരന്‍'
Sri Lanka vs India 2nd Test
6, 6, 6, 6, 6, 6, 6 'മിന്നൽ സെഞ്ച്വറി', മുഹമ്മദ് അസ്ഹറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!
Summary

Sri Lanka (290, 83/2) trail India by 130 runs (F/O). Ravindra Jadeja strikes in the 15th over, right before Lunch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com