ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

നവോന്‍മേഷത്തിന്റെ നിറവിലാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം
India vs South Africa Women's World Cup final
India vs South Africa Women's World Cup finalimage credit: ICC
Updated on
1 min read

നവി മുംബൈ: നവോന്‍മേഷത്തിന്റെ നിറവിലാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം. രാജ്യാന്തര വനിതാ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ഈ പുല്‍മൈതാനം. 14 വര്‍ഷം മുന്‍പ് മുംബൈ മഹാനഗരത്തിന്റെ മറ്റൊരു കോണിലുള്ള വാങ്കഡെ സ്‌റ്റേഡിയത്തില്‍ നിന്ന് ഉയര്‍ന്ന ആവേശവും ആരവും ആരും മറന്നു കാണില്ല. അത്തരമൊരു ഫിനിഷ്, അങ്ങനെയൊരു വിസ്മയ വിജയമാണ് ഇന്ന് രാജ്യം സ്വപ്‌നം കാണുന്നത്.

ധോനിയുടെ ടീം 2011ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയെങ്കില്‍ ഇക്കുറി ഊഴം കാത്തിരിക്കുന്നത് ഇന്ത്യന്‍ വനിതകളാണ്. ചരിത്രത്തിന് അരികെയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം. ഞായറാഴ്ച പകല്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഇരുടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. ഏഴ് തവണ ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്

India vs South Africa Women's World Cup final
കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മറുവശത്ത്, ദക്ഷിണാഫ്രിക്ക നാല് തവണ കിരീടം നേടിയ ഇംഗ്ലണ്ടിനെ മറികടന്നാണ് ഫൈനലില്‍ എത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് കളി ജയിച്ചാണ് തുടങ്ങിയത്. ശേഷം തുടര്‍ച്ചയായ മൂന്ന് തോല്‍വി വഴങ്ങി പുറത്താകലിന്റെ വക്കിലായി. ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് കീഴടങ്ങി. ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന, ഓസീസിനെതിരായ സെമിയില്‍ ജയമൊരുക്കിയ ജെമീമ റോഡ്രിഗസ് എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയുടെ പ്രകടനവും നിര്‍ണായകമാകും.

India vs South Africa Women's World Cup final
അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?
Summary

India one step away from watershed moment as Women's World Cup set for new champion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com