ഏഷ്യാകപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യ-പാക് പോരാട്ടം; കെ എല്‍ രാഹുലും ബുമ്രയും കളിച്ചേക്കും

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമണിക്കാണ് മത്സരം
ഇന്ത്യ-പാക് മത്സര തിയതിയിൽ മാറ്റം/ ട്വിറ്റർ
ഇന്ത്യ-പാക് മത്സര തിയതിയിൽ മാറ്റം/ ട്വിറ്റർ
Updated on
1 min read

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമണിക്കാണ് മത്സരം. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 

മഴ മൂലം കളി മുടങ്ങിയാല്‍ റിസര്‍വ് ദിനമായ നാളെ കളി നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏഷ്യാ കപ്പിലെ ആദ്യ റൗണ്ടില്‍ നടന്ന ഇന്ത്യ-പാക് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആ കളിയില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടത്. 

കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷനെ മറികടന്ന്, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി ഇന്ന് കളിക്കുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കുന്നത്. ഭാര്യയുടെ പ്രസവത്തിനായി നാട്ടില്‍ പോയ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 

ബാബര്‍ അസം നയിക്കുന്ന പാകിസ്ഥാന്‍ ടീം ടൂര്‍ണമെന്റില്‍ ഇതിനോടകം ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് തെളിയിച്ചിട്ടുണ്ട്. പാക് പേസര്‍മാരായ ഷഹീദ് അഫിഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര കഴിഞ്ഞ കളിയില്‍ പതറിയിരുന്നു. രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ശുഭ്മാന്‍ ഗില്‍ എന്നിവരടങ്ങുന്ന മുന്‍നിര എങ്ങനെ അഫ്രിഡിയെയും സംഘത്തെയും നേരിടും എന്നത് ഇന്ത്യന്‍ പ്രകടനത്തില്‍ നിര്‍ണായകമാണ്.

ടീമിലെ മുന്‍നിരയിലുള്ള ഏക ഇടംകയ്യന്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. രാഹുല്‍ തിരിച്ചെത്തിയതോടെ ഇഷാനെ ഇന്ന് ഒഴിവാക്കുമോ എന്നതും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. ഇഷാനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ശ്രേയസ്സ് അയ്യര്‍ പുറത്തായേക്കും. ബംഗ്ലാദേശിനെ തോല്‍പ്പിച്ച പാകിസ്ഥാന്‍ രണ്ടു പോയിന്റ് നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെ വിജയിച്ചാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com