കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

ഇന്ത്യന്‍ വാലറ്റത്തിന്റെ അവിശ്വസനീയ തിരിച്ചടിയില്‍ പതറി പാക് കൗമാര സംഘം
India Reclaim Under-19 Asia Cup Title
India thrash Pakistan Win Under 19 Asia Cup Title x
Updated on: 
2 min read

അല്‍ അമിറാത്ത്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ കൗമാരപ്പട. ത്രില്ലര്‍ പോരാട്ടം കണ്ട കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം ഇന്ത്യ തല്ലിക്കെടുത്തി. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ രണ്ടാം കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്താനും പാക് സംഘത്തിനു സാധിച്ചിരുന്നു. രണ്ട് തോല്‍വികള്‍ക്കും ഫൈനലില്‍ കണക്കു തീര്‍ത്താണ് ഇന്ത്യ വിജയവും 9ാം ഏഷ്യാ കപ്പ് കിരീട നേട്ടവും ആഘോഷിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ടെന്‍ഷടിച്ച് ആരാധകര്‍ കണ്ട പോരില്‍ അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു പന്തില്‍ 3 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഹമ്മദ് ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ മനല്‍ ചൗഹാനും പത്താം സ്ഥാനത്തിറങ്ങിയ മോഹിത് ഉല്‍വയും അവസാന സ്ഥാനത്തെത്തിയ ചിഗുരുപതി വെങ്കടയും ചേര്‍ന്നു പാക് സ്വപ്‌നങ്ങളെ കരിയിച്ച് കളഞ്ഞ് ക്രീസില്‍ നിലയുറപ്പിച്ച് ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിക്കുകയായിരുന്നു. മനല്‍ ചൗഹാന്‍ 30 പന്തില്‍ 3 സിക്‌സും 3 ഫോറും സഹിതം 47 റണ്‍സുമായി മടങ്ങി. മോഹിത് ഉല്‍വ 26 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെങ്കട 11 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നാണ് പാകിസ്ഥാനെ ഞെട്ടിച്ചത്.

India Reclaim Under-19 Asia Cup Title
ഫൈനലിലും 'ആര്യവീര്‍ സെവാഗ്', അര്‍ധ സെഞ്ച്വറി!

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീര്‍ സെവാഗും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ലക്ഷ്യയാണ് ടോപ് സ്‌കോറര്‍. വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് മിന്നും ഫോം ഫൈനലിലും ആവര്‍ത്തിച്ചു.

ലക്ഷ്യ 80 റണ്‍സെടുത്തപ്പോള്‍ ആര്യവീര്‍ 58 റണ്‍സുമായി മടങ്ങി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 51 പന്തില്‍ 8 ഫോറുകള്‍ സഹിതം ആര്യവീര്‍ 50 റണ്‍സിലെത്തി. മൊത്തം 61 പന്തില്‍ 9 ഫോറുകള്‍ സഹിതം 58 റണ്‍സെടുത്താണ് ആര്യവീര്‍ മടങ്ങിയത്. ലക്ഷ്യ 101 പന്തിലാണ് 80 റണ്‍സ് നേടിയത്.

പിന്നീട് വന്നവര്‍ കാര്യമായി ക്രീസില്‍ നില്‍ക്കാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തി. മികവോടെ തുടങ്ങിയ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് നിര്‍ഭാഗ്യവാനായി. താരം 12 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 19 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായി മടങ്ങി. വികെ വിനീത് 24 റണ്‍സും അര്‍ജുന്‍ രജ്പുത് 16 റണ്‍സും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖാന്‍ (107) അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ അബ്ദുല്‍ ഖാദിര്‍ (80), നായകന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാന് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഹയാം ഖാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം ഓവറില്‍ ഹയാം ഖാനെ പുറത്താക്കി കവ്യ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ അബ്ദുല്‍ ഖാദിറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാകിസ്ഥാനെ 200 കടത്തി. 204 റണ്‍സില്‍ ഖാദിറിനെ അര്‍ജുന്‍ രജ്പുത് പുറത്താക്കി.

മികച്ച ബാറ്റിങ് തുടര്‍ന്ന ഉസ്മാന്‍ ഖാന്‍ 36-ാം ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്‌കോര്‍ 238ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ പിന്നീട് മുന്നോട്ടുനയിച്ചത് നായകന്‍ ഫര്‍ഹാന്‍ യൂസഫാണ്. ഉസ്മാനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഫര്‍ഹാനും അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ കവ്യ പട്ടേല്‍ ഉസ്മാന്‍ ഖാനെ പുറത്താക്കി. പിന്നാലെ ഫര്‍ഹാന്‍ യൂസഫിനെ 63 റണ്‍സില്‍ ചിഗുരുപതി വെങ്കടയും പുറത്താക്കി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതോടെ 350നു താഴെ പാക് പടയെ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി.

India Reclaim Under-19 Asia Cup Title
'സാര്‍, എനിക്ക് ഓര്‍മയില്ല'! ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ചിരി പടര്‍ത്തി വൈഭവ് (വിഡിയോ)
India Reclaim Under-19 Asia Cup Title
21 പന്തില്‍ 60* റണ്‍സ്, 'സൂര്യകുമാര്‍ യാദവ്' ഇവിടെ തന്നെയുണ്ട്!
Summary

India Reclaim Under-19 Asia Cup Title with Crushing Win Over Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER