20 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരിലേക്ക്

ബം​ഗ്ലാദേശിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി യോ​ഗ്യത
India seal AFC U20 Asian Cup qualification
India seal AFC U20 Asian Cup qualificationx
Updated on
1 min read

താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു യോ​ഗ്യത സ്വന്തമാക്കി ഇന്ത്യ. 20 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ യോ​ഗ്യത സ്വന്തമാക്കുന്നത്. താഷ്കന്റിൽ നടന്ന ​ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇന്ത്യ ബം​ഗ്ലാദേശിനെ മറുപടിയില്ലാത്ത 3 ​ഗോളുകൾക്ക് തകർത്താണ് യോ​ഗ്യത നേടിയത്.

ഡാനി മെയ്‍തെയ് ലൈശ്രാം, വിശാൽ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഇന്ത്യ ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യോ​ഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം ചൈനയിലാണ് എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് പോരാട്ടം അരങ്ങേറുന്നത്.

India seal AFC U20 Asian Cup qualification
സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ (വിഡിയോ)

മൂന്ന് മത്സരങ്ങളിൽ നിന്നു ആറ് പോയിന്റാണ് ഇന്ത്യ നേടിയത്. സിറിയയെ വീഴ്ത്തി ഒൻപത് പോയിന്റുമായി ഉസ്ബെക്കിസ്ഥാനാണ് ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. എട്ട് യോ​ഗ്യതാ ​ഗ്രൂപ്പുകളിലെ മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരു ടീമായാണ് ഇന്ത്യ യോ​ഗ്യത ഉറപ്പിച്ചത്.

മത്സരത്തിലേക്ക് വന്നാൽ കളിയുടെ 25ാം മിനിറ്റിൽ മെയ്തെയ് ലൈശ്രാം ആണ് ഇന്ത്യക്ക് ലീഡ് സമ്മാനിക്കുന്നത്. 60ാം മിനിറ്റിൽ വിശാൽ യാദവും 79ാം മിനിറ്റിൽ മുഹമ്മദ് അർബാഷും പട്ടിക പൂർത്തിയാക്കി.

India seal AFC U20 Asian Cup qualification
1, 2, 3, 4, 5... ​ഗോൾ! യമാലിന്റെ 'ഡബിൾ'; ബാഴ്സലോണ 'ത്രാഷ്' വലൻസിയ
India seal AFC U20 Asian Cup qualification
ഇഞ്ച്വറി സമയത്ത് ​ഗോൾ; മാഞ്ചസ്റ്റർ യുനൈറ്റഡിനെ ജയിക്കാൻ സമ്മതിക്കാതെ എവർട്ടൻ!
Summary

India ended their 20-year wait to return to the AFC U20 Asian Cup after the Blue Colts beat Bangladesh 3-0 in their final Group B qualifier at the Do'stlik Stadium in Tashkent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com