വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 216 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവും അര്‍ഷ്ദീപ് സിങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടിം സിംഫെര്‍ട് ആണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ,
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമാണ് ന്യൂസിലൻഡ് ഓപ്പണർമാർ ടീമിന് സമ്മാനിച്ചത്. ഡെവോൺ കോൺവെ 23 പന്തിൽ 44 റൺസും ടിം സിംഫെര്‍ട് 36 പന്തിൽ 62 റൺസും നേടി. എന്നാൽ കുൽദീപ് യാദവ് കോൺവെ വീഴ്ത്തി മത്സരം ഇന്ത്യയുടെ വരുത്തിയിലേക്ക് ആയിരുന്നു. അര്‍ഷ്ദീപ് സിങിന്റെ ബൗളിൽ ടിം സിംഫെര്‍ടും വിക്കറ്റായതോടെ ന്യൂസിലൻഡ് സമ്മർദ്ദത്തിലായി. റിങ്കു സിങ്ങാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്.
രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്പ്, മാർക്ക് ചപ്മാൻ എന്നിവർക്കും ടീമിനായി കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഡാരൽ മിച്ചലിന്റെ പ്രകടനമാണ് ന്യൂസിലൻഡ് സ്കോർ 200 കടത്തിയത്. 18 പന്തിൽ 39 റൺ ആണ് തരാം നേടിയത്.
ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മാറ്റത്തോടെയാണ് ഇന്ത്യൻ ടീം ഇന്ന് മത്സരത്തിനിറങ്ങിയത്. ഇഷാൻ കിഷന് പകരം അർഷ്ദീപ് സിങ്ങാണ് ഇന്ന് കളിക്കുന്നത്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഫോം കണ്ടെത്തിയിട്ടും ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് ഇതുവരെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ തിരിച്ചു വരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates