ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാൻ 'കുടുങ്ങും', കാത്തിരിക്കുന്നത് 320 കോടി രൂപ പിഴ

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാൻ ജയിച്ചാൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Pakistan cricket team
Pakistan Could Face Huge Fine Over India Match Boycott at T20 World Cup@Justin127416
Updated on
1 min read

മുംബൈ: ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. ആദ്യം ടൂർണമെന്റ് മുഴുവൻ ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാൻ ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ മാത്രം ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് പി സി ബി ആലോചനകൾ നടത്തുന്നു എന്നാണ് വിവരം. അങ്ങനെ ഒരു നീക്കം പാകിസ്ഥാൻ നടത്തിയാൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്.

Pakistan cricket team
മദ്യലഹരിയില്‍ ആഡംബര കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പി സി ബി നൽകേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്.

Pakistan cricket team
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ

മത്സരം നടന്നില്ലെങ്കിൽ ബ്രോഡ്കാസ്റ്റർ ഐ സി സിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഈ ഘട്ടത്തിൽ ക്രിക്കറ്റ് കൗൺസിൽ പി സി ബിക്ക് നോട്ടീസ് നൽകുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യാം. മത്സരം ബഹിഷ്‌കരിച്ചാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാകിസ്ഥാന് ഐ സി സി നൽകി എന്നാണ് റിപ്പോർട്ടുകൾ.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാൻ ജയിച്ചാൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Summary

Sports: Pakistan Could Face Huge Fine Over India Match Boycott at T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com