23 വര്‍ഷത്തെ ഇടവേള; ചെസ് ലോകകപ്പ് പോരാട്ടം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ചെസ് ലോകകപ്പ് പോരാട്ടത്തിനു ഇന്ത്യ വേദിയാകും. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഫിഡെ ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് വേദിയാകുക എന്നതു സംബന്ധിച്ചു അന്തിമ തീരുമാനം വന്നിട്ടില്ല. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.
നോക്കൗട്ട് ഫോര്‍മാറ്റിലായിരിക്കും പോരാട്ടം. 206 താരങ്ങള്‍ മാറ്റുരയ്ക്കും. 2021 മുതല്‍ ഈ ഫോര്‍മാറ്റിലാണ് ലോകകപ്പ് അരങ്ങേറുന്നത്. തോല്‍ക്കുന്ന താരത്തിനു പിന്നീട് അവസരം ലഭിക്കില്ല. ഓരോ റൗണ്ട് 3 ദിവസം നീളുന്നതായിരിക്കും. ആദ്യ രണ്ട് ദിവസം ക്ലാസിക്കല്‍ പോരാട്ടങ്ങള്‍ക്കായിരിക്കും. ഇതില്‍ തീരുമാനം ആയില്ലെങ്കില്‍ മൂന്നാം ദിനം ടൈ ബ്രേക്കറുകള്‍ കളിക്കണം. ആദ്യ 50 സീഡുകാര്‍ക്ക് ഒന്നാം റൗണ്ടില്‍ ബൈ ലഭിക്കും. 51 മുതല്‍ 206 വരെ സീഡുള്ള താരങ്ങളായിരിക്കും ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കുക.
23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ചെസ് ലോകകപ്പിനു ആതിഥേയരാകാന്‍ പോകുന്നത്. 2002ലാണ് അവസാനമായി ഇന്ത്യയില്‍ ലോകകപ്പ് നടന്നത്. ഹൈദരാബാദിലായിരുന്നു വേദി. അന്ന് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദാണ് കിരീടം സ്വന്തമാക്കിയത്.
Chess World Cup 2025: India will host this year's chess World Cup from October 30 to November 27 with a host city for the event to be named in "due course", the sport's global governing body FIDE announced on Monday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

