27 പന്തില്‍ 50, അര്‍ധ സെഞ്ച്വറിയടിച്ച് ഓവന്റെ അരങ്ങേറ്റം; വിന്‍ഡീസിനെ ടി20യിലും വീഴ്ത്തി ഓസീസ്

ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 3 വിക്കറ്റ് ജയം
Mitchell Owen celebrates his half-century
മിച്ചല്‍ ഓവന്‍ (West Indies vs Australia)x
Updated on
1 min read

കിങ്‌സ്റ്റന്‍: ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി തന്നെ. ആദ്യ പോരില്‍ ഓസീസ് 3 വിക്കറ്റിനു വിജയിച്ചു. അരങ്ങേറ്റ മത്സരം അര്‍ധ സെഞ്ച്വറിയോടെ അവിസ്മരണീയമാക്കി മിച്ചല്‍ ഓവന്‍ തിളങ്ങി. ഒപ്പം കാമറോണ്‍ ഗ്രീനും അര്‍ധ സെഞ്ച്വറിയടിച്ച് ജയത്തില്‍ നിര്‍ണായകമായി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 18.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

അരങ്ങേറ്റ പോരാട്ടത്തില്‍ 6 സിക്‌സുകള്‍ സഹിതം 27 പന്തില്‍ 50 റണ്‍സെടുത്താണ് ഓവന്‍ തിളങ്ങിയത്. ഗ്രീന്‍ 26 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 51 റണ്‍സും കണ്ടെത്തി.

Mitchell Owen celebrates his half-century
നിതീഷ് കുമാറും പുറത്ത്; താരങ്ങളുടെ പരിക്കില്‍ ഇന്ത്യയ്ക്ക് ആശങ്ക

വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

വിന്‍ഡീസ് നിരയില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സാണ് ടോപ് സ്‌കോറര്‍ താരം 32 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്തു. 39 പന്തില്‍ 55 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഷായ് ഹോപും തിളങ്ങി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 19 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 38 റണ്‍സെടുത്തു.

19 ഓവറില്‍ വിന്‍ഡീസിന് വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായത് അവസാന ഘട്ടത്തില്‍ റണ്ണടിക്കാനുള്ള ശ്രമത്തിനു വന്‍ തിരിച്ചടിയായി. 4 വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിനായി മികച്ച ബൗളിങ് പുറത്തെടുത്ത ബെന്‍ ഡ്വാര്‍ഷുയിസ് 19ാം ഓവറില്‍ മൂന്നാം പന്തില്‍ ആന്ദ്രെ റസ്സല്‍, നാലാം പന്തില്‍ ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, അവസാന പന്തില്‍ ജേസന്‍ ഹോള്‍ഡര്‍ എന്നിവരെ മടക്കിയാണ് വിന്‍ഡീസിനെ വെട്ടിലാക്കിയത്. 5ന് 184 റണ്‍സെന്ന നിലയില്‍ നിന്നു വിന്‍ഡീസ് 8ന് 186ലേക്കാണ് വീണത്.

Mitchell Owen celebrates his half-century
'എന്റെ അച്ഛനെ തല്ലിയ ആളല്ലേ, നിങ്ങളോട് മിണ്ടില്ല'- ശ്രീശാന്തിനെ തല്ലിയ പഴയ സംഭവം വീണ്ടും ഓര്‍ത്ത് ഹര്‍ഭജന്‍
Summary

West Indies vs Australia: Australia drew first blood in the T20I series against the West Indies, clinching a thrilling three-wicket victory in Kingstown on Sunday to take a 1-0 lead in the five-match contest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com