മഴയില്‍ വൈകി! ആദ്യ ഏകദിനം 25 ഓവര്‍ മാത്രം; ഹര്‍ഷ് ദുബെയ്ക്കും ഗുര്‍ണൂര്‍ ബ്രാറിനും അരങ്ങേറ്റം

ടോസ് നേടി ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങിന് അയച്ചു
India vs Afghanistan
India vs Afghanistanx
Updated on
1 min read

ധരംശാല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഏറെ വൈകി ആരംഭിക്കുന്നു. 25 ഓവറാക്കി ചുരുക്കിയാണ് പോരാട്ടം.

ഉച്ചയ്ക്ക് 1.30 മുതലായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു ടോസടക്കം വൈകി.

India vs Afghanistan
'പോർച്ചു​ഗൽ ലോകകപ്പ് അടിക്കും... ഇറങ്ങിപ്പോടാ'! യുട്യൂബർ സ്പീഡിനെ പിടിച്ചു തള്ളി, ആട്ടിയോടിച്ച് ഇബ്രാഹിമോവിച് (വിഡിയോ)

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലെയിങ് ഇലവനിലുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

India vs Afghanistan
'ക്രിസ്റ്റ്യാനോ റൊണാൾഡോ സഹ താരങ്ങൾക്ക് ഐപാഡും മൊബൈൽ ഫോണും പെർഫ്യൂമുകളും സമ്മാനം നൽകും'
Summary

India vs Afghanistan 1st ODI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com