വനിത ഏഷ്യ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഇന്ത്യ; സെമിയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ഫീല്‍ഡ് ചെയ്യും

കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ നിലനിര്‍ത്തിയാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്
ind w asia cup
India Face Bangladesh in Women's Asia Cup Semi FinalBCCI
Updated on
1 min read

ദുബൈ: വനിത ഏഷ്യ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ജോതി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ നിലനിര്‍ത്തിയാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്. ടോസ് നേടിയാലും ബാറ്റിങ് തെരഞ്ഞെടുക്കാനാകും താന്‍ തീരുമാനിക്കുകയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ്. സ്റ്റേഡിയത്തില്‍ ഇതുവരെ ഈ ടൂര്‍ണമെന്റില്‍ നടന്ന 12 മത്സരങ്ങളില്‍ എട്ടിലും ആദ്യം ബാറ്റു ചെയ്തവരാണ് ജയിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സെമിയിലെത്തിയത്. ചിരവൈരികളായ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമടക്കം സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച ബംഗ്ലാദേശ്, ശ്രീലങ്കയോട് 4 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് സെമി ടിക്കറ്റ് നേടിയത്.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: സ്മൃതി മന്ധാന, ഷഫാലി വര്‍മ, പ്രതിക റാവല്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുല്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പ്രേമ റാവത്ത്, ശ്രീ ചരണി, ക്രാന്തി ഗൗഡ്, നന്ദി ശര്‍മ

  • ബംഗ്ലാദേശ്: നിഗര്‍ സുല്‍ത്താന ജോതി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), നഹിദ അക്തര്‍, സ്വര്‍ണ അക്തര്‍, മാറുഫ അക്തര്‍, റബേയ ഖാന്‍, സോഭാന മോസ്തരി, ദിലാര അക്തര്‍, ഫഹിമ ഖാത്തൂന്‍, ജുവൈരിയ ഫിര്‍ദൗസ്, ഷര്‍മിന്‍ അക്തര്‍ സുപ്ത, സുല്‍ത്താന ഖാത്തൂന്‍.

ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനോ ശ്രീലങ്കയോ ആകും എതിരാളികള്‍. സ്മൃതി മന്ധാന, ഷഫാലി വര്‍മ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ താരങ്ങളില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

ind w asia cup
55ന് ഓൾ ഔട്ടായി ഇന്ത്യയോട് എട്ട് നിലയിൽ പൊട്ടി; ഏറ്റവും മികച്ച ടീം, അത് പാകിസ്ഥാൻ തന്നെ!
ind w asia cup
കൊളംബോയിലെ സമനില തോല്‍വിക്ക് തുല്യം; ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മോഹം തുലാസില്‍
ind w asia cup
പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്
Summary

India vs Bangladesh, Women's Asia Cup Semi Final: BAN Won The Toss Elected to Field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com