ഗില്ലിന് സെഞ്ച്വറി; രാഹുലിന് പത്തു റണ്‍സ് അകലെ ശതകം നഷ്ടമായി, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.
India's captain Shubman Gill celebrates his century
India's captain Shubman Gill celebrates his centuryപിടിഐ
Updated on
1 min read

മാഞ്ചസ്റ്റര്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് മികച്ച ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഗുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി ടീമിന് ആത്മവിശ്വാസം പകര്‍ന്നു. 238 പന്തില്‍ 103 റണ്‍സ് നേടിയ ഗില്‍ ആര്‍ച്ചറിന്റെ പന്തിലാണ് പുറത്തായത്. 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഗില്ലിന്റെ സെഞ്ച്വറി.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഇന്നലെ 87 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലിന് മൂന്ന് റണ്‍സും കൂടി മാത്രമേ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ബെന്‍ സ്‌റ്റോക്ക്‌സിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യ പ്രതീക്ഷിച്ച ഗില്ലിന്റെ സെഞ്ച്വറി പിറന്നത്. നിലവില്‍ 20 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 358 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 669 റണ്‍സെടുത്ത് ഇന്ത്യക്ക് കൂറ്റന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 311 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.

രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് വന്‍ തിരിച്ചടിയായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. രണ്ട് വിക്കറ്റുകളും ക്രിസ് വോക്സാണ് വീഴ്ത്തിയത്. സായ് ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. പിന്നീടാണ് രാഹുല്‍- ഗില്‍ രക്ഷാപ്രവര്‍ത്തനം.

India's captain Shubman Gill celebrates his century
പടിക്കൽ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക! 6 പന്തും 6 വിക്കറ്റും ബാക്കി, ജയിക്കാൻ 7 റൺസ്; പക്ഷേ...

ജോ റൂട്ടിന്റെയും(150) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും (141) സെഞ്ച്വറികളും ഓപ്പണര്‍മാരായ സാക്ക് ക്രൗളി (84), ബെന്‍ ഡക്കറ്റ് (94), ഒലി പോപ്പ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. സ്റ്റോക്‌സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചിരുന്നു.

India's captain Shubman Gill celebrates his century
പടിക്കൽ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക! 6 പന്തും 6 വിക്കറ്റും ബാക്കി, ജയിക്കാൻ 7 റൺസ്; പക്ഷേ...
Summary

Gill scores a century; Rahul misses a century by ten runs, Test ends in excitement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com