അര്‍ഷ്ദീപ് 'ഇന്‍', പ്രസിദ്ധ് 'ഔട്ട്'; ടോസ് ഇന്ത്യക്ക്, ആദ്യം പന്തെറിയും

ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം
India's Virat Kohli, left, and Rohit Sharma during a training session
കോഹ്‍ലിയും രോഹിതും പരിശീലനത്തിനിടെ India vs New ZealandPTI
Updated on
1 min read

ഇന്‍ഡോര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് പോര്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. പേസര്‍ അര്‍ഷ്ദീപ് സിങ് ടീമില്‍ ഇടംപിടിച്ചു. പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി.

ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും വിജയിച്ചതോടെ പരമ്പര 11 എന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഇന്നു വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. കഴിഞ്ഞ ആറു വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിനപരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം ജയിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പരമ്പര വിജയമെന്ന ചരിത്ര നേട്ടത്തിനരികിലാണ് കീവീസ്.

2019 ല്‍ ഓസ്‌ട്രേലിയയോട് നേരിട്ട തോല്‍വിക്കു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര പോലും കൈവിട്ടിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഫോമിലാണെങ്കിലും മധ്യനിര മികവിലേക്ക് ഉയരാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലാണ് മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്.

India's Virat Kohli, left, and Rohit Sharma during a training session
അത് 'കൈയബദ്ധം'! മത്സര ശേഷം 'കൈ' കൊടുത്ത് ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍

മൈക്കല്‍ ബ്രേസ്‌വെല്‍ നയിക്കുന്ന കിവീസ് ടീം, രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തോടെയാണ് വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തിയത്. അസാമാന്യ ഫോമിലുള്ള ഡാരില്‍ മിച്ചലിന്റെ ബാറ്റിങ്ങ് കരുത്തിലാണ് കിവീസ് പ്രതീക്ഷ.

ഇന്ത്യ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

India's Virat Kohli, left, and Rohit Sharma during a training session
വൈഷ്ണവി ശര്‍മയും കമാലിനിയും ആദ്യമായി ഏകദിന ടീമില്‍; മലയാളി താരങ്ങള്‍ക്ക് ഇടമില്ല
Summary

India vs New Zealand both teams battle it out in 3rd and final ODI of the series Arshdeep Singh comes back for Prasidh. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com