വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ നേട്ടം
Suryakumar Yadav celebrate half century
Suryakumar Yadavx
Updated on
1 min read

തിരുവനന്തപുരം: ടി20 ഫോര്‍മാറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 3000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സൂര്യ സ്വന്തമാക്കിയത്. പന്തുകളുടെ എണ്ണം കണക്കാക്കിയാണ് ഈ റെക്കോര്‍ഡ് നേട്ടം.

ടി20യില്‍ 1822 പന്തുകള്‍ നേരിട്ടാണ് സൂര്യ 3000 റണ്‍സ് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് വസീമിന്റെ പേരിലുണ്ടായിരുന്ന നേട്ടമാണ് പഴങ്കഥയായത്. മുഹമ്മദ് വസീം 1947 പന്തുകള്‍ നേരിട്ടാണ് നേരത്തെ 3000 റണ്‍സിലെത്തി റെക്കോര്‍ഡ് സ്ഥാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരടക്കമുള്ള താരങ്ങളെയും റെക്കോര്‍ഡില്‍ സൂര്യ പിന്നിലാക്കി.

Suryakumar Yadav celebrate half century
തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 പോരാട്ടില്‍ 30 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം സൂര്യ 63 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നാലെയാണ് റെക്കോര്‍ഡും സ്വന്തമാക്കിയത്. ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ റണ്‍സ് നേട്ടം 3030ല്‍ എത്തി. പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ സൂര്യ 5 മത്സരങ്ങളില്‍ നിന്നു 242 റണ്‍സ് അടിച്ചെടുത്തു. പരമ്പരയുടെ താരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ.

റെക്കോര്‍ഡ് പട്ടിക

സൂര്യകുമാര്‍ യാദവ് 1822 പന്തുകള്‍

മുഹമ്മദ് വാസിം 1947 പന്തുകള്‍

ജോസ് ബട്‌ലര്‍ 2068 പന്തുകള്‍

ആരോണ്‍ ഫിഞ്ച് 2077 പന്തുകള്‍

ഡേവിഡ് വാര്‍ണര്‍ 2113 പന്തുകള്‍

രോഹിത് ശര്‍മ 2149 പന്തുകള്‍

വിരാട് കോഹ്‌ലി 2169 പന്തുകള്‍

Suryakumar Yadav celebrate half century
വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍
Summary

India vs New Zealand: India's T20 captain Suryakumar Yadav created history. T20 record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com