നാലില്‍ താഴെ റണ്‍റേറ്റ്, നാലുവിക്കറ്റുകൾ‌ നഷ്ടമായി; പാകിസ്ഥാന്‍ പതറുന്നു

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന്‍ പതറുന്നു
പാകിസ്ഥാന്റെ മൂന്നാം വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദ പ്രകടനം, image credit/ bcci
പാകിസ്ഥാന്റെ മൂന്നാം വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദ പ്രകടനം, image credit/ bcci
Updated on: 
2 min read

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന്‍ പതറുന്നു. ഇന്ത്യ മുന്നോട്ടുവച്ച 357 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്റെ നാലുവിക്കറ്റുകൾ നഷ്ടമായി. അഞ്ചു പന്തില്‍ രണ്ട് റണ്‍സുമായി നിന്ന മുഹമ്മദ് റിസ്വാനും ഓപ്പണർ ഫഖർ സമാനുമാണ് ഒടുവിൽ പുറത്തായത്. ഷാര്‍ദൂല്‍ ഠാക്കൂറിനാണ് റിസ്വാന്റെ വിക്കറ്റ്.  27 റൺസ് എടുത്ത ഫഖർ സമാനെ സ്പിന്നർ‌ കുൽദീപ് യാദവ് ആണ് പുറത്താക്കിയത്. കളി പുരോഗമിക്കുമ്പോള്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

നേരത്തെ പാകിസ്ഥാന്‍ 11 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന സ്‌കോറില്‍ പതറുമ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കളി വീണ്ടും പുനരാരംഭിച്ചത്.  പേസര്‍മാരായ ബുംറയും ഹാര്‍ദിക് പാണ്ഡ്യയുമാണ് പാകിസ്ഥാന്റെ മറ്റു വിക്കറ്റുകള്‍ നേടിയത്.ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് (18 പന്തില്‍ ഒന്‍പത്), ക്യാപ്റ്റന്‍ ബാബര്‍ അസം (24 പന്തില്‍ 10) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. 

ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിക്കറ്റുകള്‍ നഷ്ടമായത്. ആറിന് മുകളില്‍ റണ്‍റേറ്റ് വേണമെന്നിരിക്കേ, നാലില്‍ താഴെയാണ് പാകിസ്ഥാന്റെ റണ്‍റേറ്റ്. കണിശതയാര്‍ന്ന ബുംറയുടെ ബൗളിങ്ങിന് മുന്നില്‍ പാകിസ്ഥാന്‍ ടീം പതറുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. 

നേരത്തെ, വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് 356 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. 94 പന്തില്‍ 122 റണ്‍സാണ് കോഹ് ലി അടിച്ചുകൂട്ടിയത്. ആക്രമണത്തിന് തുടക്കമിട്ട കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സാണ് നേടിയത്. പാകിസ്ഥാന്റെ എല്ലാ ബൗളര്‍മാരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ കണക്കിന് ശിക്ഷിച്ചു. ഷഹീന്‍ അഫ്രിദി പത്ത് ഓവറില്‍ 79 റണ്‍സാണ് വിട്ടുകൊടുത്തത്.

24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ഇന്നലെ മഴ കാരണം കളി ഇടയ്ക്ക് വച്ച് മുടങ്ങുകയായിരുന്നു. രോഹിതിനും ഗില്ലിനും പിന്നാലെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎല്‍ രാഹുല്‍ താളം കണ്ടെത്തുന്നതാണ് ഇന്ന് കണ്ടത്. ഇന്നലെ നിര്‍ത്തിയിടത്തു നിന്നാണ് ഇന്ന് മത്സരം പുനരാരംഭിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് ഇന്നലെ മഴയെത്തിയത്. രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന്‍ അഫ്രിദി, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com