

പോർട്ട് ഓഫ് സ്‌പെയ്‌ൻ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ അഞ്ചാംദിനം കനത്തമഴയെ തുടർന്ന് മുടങ്ങി, മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ ടെസ്റ്റിലെ വിജയമാണ് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സഹായകമായത്. വെസ്റ്റ് ഇൻഡീസിനെതിര രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. അവസാനദിവസം ഒറ്റപ്പന്ത് പോലും എറിയാനായില്ല. ഇന്ത്യ 438, 2–181 ഡിക്ല.; വിൻഡീസ് 255, 2-76.
രണ്ടാമത്തെ ടെസ്റ്റും ജയിക്കാമെന്ന് കരുതിയ ഇന്ത്യക്ക് മഴ വില്ലനാവുകയായിരുന്നു. അഞ്ചാംദിവസം വിൻഡീസിന്റെ ബാക്കിയുള്ള എട്ട് വിക്കറ്റെടുത്താൽ ഇന്ത്യക്ക് ജയിക്കാമായിരുന്നു. നാലാംദിവസവും മഴയുടെ ഇടപെടലുണ്ടായിരുന്നു. കിട്ടിയ സമയത്ത് രണ്ടാം ഇന്നിങ്സിൽ അതിവേഗം റണ്ണടിച്ച് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.
ജയിക്കാൻ 365 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് നാലാംദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 76 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ജയിക്കാൻ 289 റണ്ണാണ് വേണ്ടിയിരുന്നത്. ക്യാപ്‌റ്റൻ ക്രെയ്‌ഗ് ബ്രത്‌വെയ്‌റ്റും (28) കിർക് മകൻസിയും (0) പുറത്തായി. രണ്ട് വിക്കറ്റും സ്‌പിന്നർ ആർ അശ്വിനാണ്. തേജ്‌നരെയ്‌ൻ ചന്ദർപോളും (24) ജെർമെയ്‌ൻ ബ്ലാക്ക്‌വുഡുമായിരുന്നു (20) ക്രീസിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates