

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചാണ് മൂന്നാം പോരിനിറങ്ങുന്നത്. ഇതും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ നോക്കുന്നത്.
കഴിഞ്ഞ കളിയിൽ നിന്നു ഇന്ത്യ രണ്ട് മാറ്റങ്ങളുമയാണ് കളിക്കുന്നത്. ഇന്ത്യക്കായി അശോക് ശർമ, സൂര്യാംശ് ഷെഡ്ജെ എന്നിവർ കളിക്കും. പ്രിൻസ് യാദവ്, ശിവം ദുബെ എന്നിവർക്ക് പകരമാണ് ഇരുവരും പ്ലെയിങ് ഇലവനിൽ എത്തിയത്. സിംബാബ്‍വെ നിരയിൽ എൻഗരവയ്ക്കു പകരം മസാക്ഡാസ ടീമിലെത്തി.
ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്. വൈറ്റ് വാഷ്, വിജയത്തിന്റെ തിളക്കം കൂട്ടും. നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി അടിയറ വച്ചാണ് സിംബാബ്‌വെയെ നേരിടാനെത്തിയത്. ജയം ടീമിന്റെ തിരിച്ചു വരവിന് ആത്മവിശ്വാസം നല്‍കുന്നതുമാണ്.
സിംബാബ്വെ ആശ്വാസ ജയം തേടിയാണ് അവസാന പോരിനെത്തുന്നത്. രണ്ട് മത്സരങ്ങളിലും ടീമിനു ബാറ്റിങിലും ബൗളിങിലുമൊന്നും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ മിന്നും ജയവും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിങ്കു സിങ്, അശോക് ശർമ, രവി ബിഷ്ണോയ്, സൂര്യാംശ് ഷെഡ്ജെ, യഷ് ഠാക്കൂര്‍, മായങ്ക് യാദവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates