വീണ്ടും സ്വർണനേട്ടം; കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് വിജയം

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു
സ്വര്‍ണം നേടിയ ശ്രീജ-ശരത് കമാല്‍ ജോഡിയുടെ ആഹ്ലാദം/ പിടിഐ
സ്വര്‍ണം നേടിയ ശ്രീജ-ശരത് കമാല്‍ ജോഡിയുടെ ആഹ്ലാദം/ പിടിഐ
Updated on
1 min read

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. അചന്ത ശരത് കമാല്‍- ശ്രീജ അകുല സഖ്യമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിന്‍ കൂട്ടുകെട്ടിനെ ആണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ 18-ാം സ്വര്‍ണനേട്ടമാണിത്.

കരിയറിൽ ഇതാദ്യമായാണ് ശരത് കമാൽ മിക്സഡ് ഡബിള്‍സിൽ ഒരു സ്വര്‍ണ്ണ മെഡൽ നേടുന്നത്. ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങള്‍ അനായാസം ജയിച്ചപ്പോള്‍ രണ്ടാം ഗെയിമിൽ കാലിടറി. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ജോഡി എതിരാളികളെ തോൽപ്പിച്ച് സ്വർണം കരസ്ഥമാക്കുകയായിരുന്നു. സ്കോര്‍: 11-4, 9-11, 11-5, 11-6

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com