കോഹ്‌ലി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ ടോസ് ഇന്ത്യക്ക്; ആദ്യം ബൗള്‍ ചെയ്യും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. ശ്രേയസ് അയ്യര്‍ അന്തിമ ഇലവനില്‍ ഇല്ല. 

ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തി. 

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ലോര്‍ഡ്‌സിലാണ് മത്സരം. 

ജയത്തോടെ പരമ്പരയിലേക്ക് തിരികെ വരാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ആദ്യ ഏകദിനത്തില്‍ ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ലിവിങ്സ്റ്റണ്‍ എന്നീ ബാറ്റേഴ്‌സ് പൂജ്യത്തിന് പുറത്തായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com