പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

ടൂർണമെന്റിനിടെ പ്രതിക റാവൽ പരിക്കേറ്റ് പുറത്തായിരുന്നു
indian womens cricket
പ്രതിക റാവലിനെ മുന്നിൽ നിർത്തി ഇന്ത്യൻ ടീം ലോകകപ്പ് കിരീടവുമായി, indian womens cricketx
Updated on
1 min read

നവി മുംബൈ: ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ​ഗ്രൗണ്ടിൽ അരങ്ങേറിയത് വളരെ വികാരനിർഭര രം​ഗങ്ങൾ. അതിലൊന്നാണ് പ്രതിക റാവലിനു സ്മൃതി തന്റെ കഴുത്തിലുണ്ടായിരുന്ന മെ‍ഡൽ അണിയിച്ചത്. ടൂർണമെന്റിനിടെ പരിക്കേറ്റ് പുറത്തായ പ്രതികയ്ക്ക് പിന്നീട് സെമി, ഫൈനൽ പോരാട്ടങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. കാലിനു പരിക്കേറ്റ് താരം പുറത്തായിരുന്നു. വീൽ ചെയറിലാണ് പ്രതിക കിരീട നേട്ടം ആഘോഷിക്കാനായി ​ഗ്രൗണ്ടിലെത്തിയത്. ടൂർണമെന്റിൽ മികച്ച പ്രകടനവുമായി താരം കളം നിറഞ്ഞു കളിക്കുന്നതിനിടെയാണ് പരിക്ക് വില്ലനായത്.

ടീമിനൊപ്പം ചിത്രമെടുക്കാനായി പ്രതിക ​ഗ്രൗണ്ടിലെത്തി. വീൽ ചെയറിൽ എത്തിയ താരത്തെ മുന്നിൽ നിർത്തിയാണ് ഇന്ത്യ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടന്നത്.

indian womens cricket
14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

ടൂർണമെന്റിൽ നിന്നു പുറത്തായതോടെയാണ് താരത്തിനു വിജയികളുടെ മെഡൽ കിട്ടാതെ പോയത്. അതിനിടെയാണ് സ്മൃതി തന്റെ മെഡൽ പ്രതികയ്ക്ക് അണിയിച്ചത്. ആദ്യ പ്രതിക ഇതു നിരസിക്കുന്നുണ്ട്. എന്നാൽ സ്മൃതിയുടെ നിർബന്ധത്തിനു വഴങ്ങി താരം മെഡൽ അണിഞ്ഞു.

നൃത്തം ചെയ്തും പാട്ടു പാടിയും കന്നി കിരീട നേട്ടം ടീം ആഘോഷമാക്കി. ധോൽ എന്ന വാദ്യത്തിന്റെ അകമ്പടിയിലായിരുന്നു ടീമിന്റെ ഡാൻസ്. ഹോട്ടൽ മുറിയിൽ സഹ താരങ്ങൾക്കൊപ്പം ട്രോഫി കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ ജെമിമ റോഡ്രി​ഗ്സ് സമൂഹ മാധ്യമത്തിലീടെ പങ്കിട്ടു.

indian womens cricket
ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍
Summary

indian womens cricket: Following India's World Cup victory, there were very emotional scenes on the field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com