ഏഷ്യൻ ​ഗെയിംസ്; തജീന്ദർപാൽ സിങ് അല്ല, പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും; കാരണമിത്

മനു ഭക്കറിനൊപ്പം നേരത്തെ തജീന്ദർപാലിനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്
Pawan Sehrawat  with india flag
Pawan Sehrawat x
Updated on
1 min read

ന​ഗോയ: ഏഷ്യൻ ​ഗെയിംസ് ഔദ്യോ​ഗിക ഉദ്ഘാടന വേദിയിൽ ഇന്ത്യൻ സംഘത്തെ ഷോട്പുട്ട് താരം തജീന്ദർപാൽ സിങ് നയിക്കില്ല. ഷൂട്ടിങ് താരം മനു ഭക്കറിനൊപ്പം മുതിർന്ന കബഡി താരം പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും. നേരത്തെ തജീന്ദർപാൽ സിങിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ താരം ഒദ്യോ​ഗിക വസ്ത്രം എടുത്തില്ലെന്നു വ്യക്തമാക്കിയതോടെയാണ് സെഹ്‍രാവതിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏഷ്യൻ ​ഗെയിംസിൽ കബഡിയിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ നിർണായകമായി നിന്ന താരമാണ് പവൻ സെഹ്‍രാവത്.

ഔദ്യോ​ഗിക വസ്ത്രങ്ങൾ ഉദ്ഘാടന ദിവസമായ ശനിയാഴ്ച വൈകീട്ട് 3 മണിയോടെ മാത്രമേ ന​ഗോയ വിമാനത്താവളത്തിൽ എത്തുകയുള്ളു എന്നു അറിയിപ്പ് കിട്ടിയതായി താരം ഇന്ത്യൻ ക്യാംപിൽ അറിയിക്കുകയായിരുന്നു. കിറ്റ് വിമാനത്താവളത്തിൽ പോയി എടുത്തു കൊണ്ടുവന്ന ശേഷം ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്നും താരം അറിയിച്ചു.

Pawan Sehrawat  with india flag
98 കളി, 101 ​ഗോൾ! 'സെൻസേഷണൽ സെഞ്ചൂറിയൻ' ഹാരി കെയ്ൻ; റെക്കോർഡ്

അത്‍ലറ്റിക്സ് ടീം സെപ്റ്റംബർ 13 മുതൽ ടോക്യോയ്ക്ക് സമീപമുള്ള ടുകുബ സർവകലാശാലയിൽ പരിശീലനത്തിലാണ്. അത്‍ലറ്റിക്സ് മത്സരങ്ങൾ ഈ മാസം 23 മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ടീം 21നാണ് ന​ഗോയയിൽ എത്തുക. അത്‍ലറ്റുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. അതിനാൽ തന്നെ അവരുടെ പക്കൽ ഔദ്യോ​ഗിക വസ്ത്രങ്ങളുമില്ല. ഒക്ടോബർ 4ന് നടക്കുന്ന സമാപന ചടങ്ങിലും അത്‍ലറ്റിക്സ് ടീം പങ്കെടുക്കില്ല.

Pawan Sehrawat  with india flag
ചെൽസിയെ നാണംകെടുത്തി ബ്രെൻഡ്ഫോർഡ്!
Pawan Sehrawat  with india flag
'ഒരൊറ്റ ഏഷ്യ'! ഏഷ്യന്‍ ഗെയിംസ്... വന്‍കര പോരിന്റെ കേളികൊട്ട് ഇന്ന്
Summary

Seasoned kabaddi player Pawan Sehrawat has been named as Tajinderpal Singh Toor's replacement and will now join shooting star Manu Bhaker in carrying the Indian flag at Saturday's opening ceremony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com