ഇന്ത്യയുടെ ഭാവി ലെഗ് ബ്രേക്ക് ബൗളര്‍, ക്യാപ്പ് നല്‍കിയത് സീനിയര്‍ ലെഗ്ഗീ; വളരെ സ്‌പെഷ്യലെന്ന് രവി ബിഷ്‌ണോയ്‌

അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദി മാച്ച് എന്ന നേട്ടം സ്വന്തമാക്കിയാണ് രവി ബിഷ്‌നോയ് വരവറിയിക്കുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
Updated on: 
1 min read

കൊല്‍ക്കത്ത: അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദി മാച്ച് എന്ന നേട്ടം സ്വന്തമാക്കിയാണ് രവി ബിഷ്‌ണോയ്‌ വരവറിയിക്കുന്നത്. മറ്റൊരു ലെഗ് സ്പിന്നറായ ചഹലില്‍ നിന്ന് ക്യാപ്പ് ലഭിച്ചത് ഏറെ സന്തോഷിപ്പിക്കുന്നതായാണ് മത്സരത്തിന് ശേഷം ബിഷ്‌ണോയ്‌ പ്രതികരിച്ചത്. 

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ബിഷ്‌ണോയ്‌ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. തകര്‍ത്തടിച്ച് രോഹിത് ശര്‍മ നേടിയ 40 റണ്‍സും സൂര്യകുമാറിന്റെ 34 റണ്‍സ് ഇന്നിങ്‌സും ഇന്ത്യയെ വലിയ അപകടങ്ങളില്ലാതെ ജയത്തിലേക്ക് എത്തിച്ചു. 

ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന സ്വപ്‌നം എല്ലാവര്‍ക്കുമുണ്ടാവും. പരിശീലനത്തിന് എത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്നെ സ്വാഗതം ചെയ്തു. ഈ സമയം എനിക്ക് പേടി ഉണ്ടായി. പരിശീലന സെഷനില്‍ സീനിയര്‍ കളിക്കാര്‍ക്കൊപ്പം ആസ്വദിക്കാനായി. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കാനുണ്ട്. ടീമിന് വേണ്ടി എന്റെ ഏറ്റവും നല്ലത് പുറത്തെടുക്കാന്‍ ശ്രമിക്കും, ബിഷ്‌ണോയ്‌ പറഞ്ഞു. 

ഇന്ത്യന്‍ ടീമിന്റെ ക്യാപ്പ് എനിക്ക് നല്‍കിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അത് ചഹലില്‍ നിന്ന് ലഭിച്ചതോടെ പ്രത്യേക അനുഭവമായി മാറി. ബാറ്റ്‌സ്മാന് ഷോട്ട് ഉതിര്‍ക്കാന്‍ പാകത്തില്‍ അവസരം നല്‍കാതിരിക്കുക എന്നതായിരുന്നു തന്ത്രം എന്നും ഇന്ത്യയുടെ യുവ ലെഗ് സ്പിന്നര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER