ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ലിവര്‍പൂള്‍; സാല്‍സ്ബര്‍ഗിനോട്‌ പൊരുതി സമനില പിടിച്ച് ബയേണ്‍

മനേയുടെ ഹെഡ്ഡറും ബൈസിക്കിള്‍ കിക്ക് ശ്രമവും ഒഴിച്ചാല്‍ പറയത്തക്ക അവസരങ്ങള്‍ ആദ്യ പകുതിയില്‍ ലിവര്‍പൂളിന് സൃഷ്ടിക്കാനായില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിലാന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. മറ്റൊരു കളിയില്‍ കരുത്തരായ ബയേണ്‍ സാല്‍സ്ബര്‍ഗിനെതിരെ സമനിലയില്‍ കുരുങ്ങി. 

ഗോള്‍ രഹിതമായിരുന്നു ഇന്റര്‍ മിലാന്‍-ലിവര്‍പൂള്‍ പോരിലെ ആദ്യ പകുതി. മനേയുടെ ഹെഡ്ഡറും ബൈസിക്കിള്‍ കിക്ക് ശ്രമവും ഒഴിച്ചാല്‍ പറയത്തക്ക അവസരങ്ങള്‍ ആദ്യ പകുതിയില്‍ ലിവര്‍പൂളിന് സൃഷ്ടിക്കാനായില്ല. ഇന്റര്‍ മിലാനാവട്ടെ ദൗര്‍ഭാഗ്യങ്ങള്‍ പിന്തുടര്‍ന്നു. 

ഇന്ററിന് ഗോള്‍ നിഷേധിച്ച് പോസ്റ്റ്, പിന്നാലെ ഓഫ് സൈഡ്‌

ലൗതാരോയുടെ ലോങ് റേഞ്ചര്‍ വല കുലുക്കാതെ പോയത് നേരിയ വ്യത്യാസത്തില്‍. പിന്നാലെ ഗോള്‍ പോസ്റ്റില്‍ തട്ടി പന്ത് പുറത്തേക്ക് പോയും ഇന്ററിന് ദൗര്‍ഭാഗ്യം പിന്തുടര്‍ന്നു. ഒടുവില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കെ പന്ത് വലയിലേക്ക് ഇന്റര്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 

ഒടുവില്‍ 75ാം മിനിറ്റിലാണ് ലിവര്‍പൂള്‍ ലീഡ് എടുത്തത്. കോര്‍ണര്‍ കിക്കില്‍ തലവെച്ച് ഫിര്‍മിനോ പന്ത് വലയ്ക്കുള്ളിലേക്ക് എത്തിച്ചു. 83ാം മിനിറ്റില്‍ ബോക്‌സിന് മുന്‍പിലെ കൂട്ടപ്പൊരിച്ചിലില്‍ നിന്ന് സല പന്ത് ഗോള്‍വലയിലെത്തിച്ചു. 

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ഓസ്ട്രിയന്‍ ക്ലബിനോട് സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണത്തിലാണ് ബയേണ്‍. 21ാം മിനിറ്റില്‍ ബയേണിനെ ഞെട്ടിച്ച് സാല്‍സ്ബര്‍ഗ് ലീഡ് എടുത്തു. 90ാം മിനിറ്റില്‍ കിംഗ്സ്ലി കോമാനിലൂടെ ഗോള്‍ വല കുലുക്കിയാണ് ബയേണ്‍ സമനില പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com