ഇംഗ്ലണ്ടിനെതിരെ രോഹിതും വിരാടും കളിക്കും; അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ പുറത്ത്

ശുഭ്മന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും
virat, rohit, gill
വിരാട്, രോഹിത്, ശുഭ്മന്‍ ഗില്‍
Updated on
1 min read

മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പുറത്തായി. അഫ്ഗാനിസ്ഥാനെതിരെ നടന്ന അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഫോമിലായിരുന്നിട്ടും ജയ്സ്വാളിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.

ശുഭ്മന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും. പേസ് ബോളിങ് കരുത്തായി ജസ്പ്രീത് ബുമ്രയും, വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ പരമ്പര നഷ്ടമായ വിരാട് കോഹ്ലി, ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്കായിരിക്കും ടീമിനൊപ്പം ചേരുക. കോഹ്ലി മൂന്നാം നമ്പറില്‍ തിരിച്ചെത്തുന്നതോടെ, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വീണ്ടും ഓപ്പണറുടെ റോളിലേക്ക് മാറും. രോഹിത് ശര്‍മ്മയും ഗില്ലും ചേര്‍ന്നാകും ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഈ സാഹചര്യത്തിലാണ് ജയ്‌സ്വാളിന് അവസരം നഷ്ടമായത്.

virat, rohit, gill
ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് വൈഭവ്; 11 പന്തില്‍ അര്‍ധസെഞ്ച്വറി! പുതിയ റെക്കോര്‍ഡ്

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കോഹ്ലിയുടെ അഭാവത്തിലാണ് ജയ്സ്വാളിന് അവസരം ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 86 പന്തില്‍ നിന്ന് 110 റണ്‍സ് നേടി ജയ്സ്വാള്‍ പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ജയ്സ്വാളിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിന്റെ കോര്‍ ഗ്രൂപ്പിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് സെലക്ടര്‍മാരുടെ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷിത് റാണ.

virat, rohit, gill
നെയ്മര്‍ 'വര്‍ക്ക് ഫ്രം ഹോം' കളിക്കാരന്‍; സൂപ്പര്‍ താരത്തെ ട്രോളി ബ്രസീല്‍ പ്രസിഡന്റ്
virat, rohit, gill
സെഞ്ച്വറി അടിച്ച് ജയ്‌സ്വാള്‍, ഒപ്പം നിന്ന് രോഹിതും; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
virat, rohit, gill
എലോയ് റൂമിന്റെ 15 സേവുകള്‍! ഇക്വഡോറിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ക്യുറസാവ്‌
Summary

India's ODI Squad vs England: Rohit Sharma, Virat Kohli Picked; No Yashasvi Jaiswal Even After Ton vs Afghanistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com