റോളണ്ട് ​ഗാരോസിലെ 'ഹാട്രിക്ക്' മോഹം മുടക്കി പരിക്ക്; കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല

റോളണ്ട് ഗാരോസിലെ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമാണ് അല്‍ക്കരാസ്
Carlos Alcaraz in French Open
Carlos Alcarazx
Updated on
1 min read

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്നു നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് വില്ലനായത്.

2024ല്‍ കന്നി ഫ്രഞ്ച് ഓപ്പണ്‍ നേടിയ അല്‍ക്കരാസ് കഴിഞ്ഞ വര്‍ഷം കിരീടം നിലനിര്‍ത്തിയിരുന്നു. ഇത്തവണ ഹാട്രിക്ക് കിരീടമാണ് റോളണ്ട് ഗാരോസില്‍ താരം ലക്ഷ്യമിട്ടത്. എന്നാല്‍ അത് നടക്കില്ലെന്നും വ്യക്തമായി.

Carlos Alcaraz in French Open
'കോഹ്‌ലിയെ കടത്തി വെട്ടാന്‍ ആരുണ്ട്'... ഇം​ഗ്ലണ്ട് താരത്തിന്റെ ചോദ്യം; 'ജോ റൂട്ട് ഉണ്ടെന്ന്' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഉത്തരം! ട്രോൾ മഴ

ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി അല്‍ക്കരാസ് കരിയര്‍ സ്ലാം നേട്ടം സ്വന്തമാക്കി മിന്നും ഫോമില്‍ നില്‍ക്കെയാണ് പരിക്ക് വഴി മുടക്കിയത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ ഓപ്പണ്‍ പോരാട്ടത്തില്‍ മത്സരിക്കുന്നതിടെ താരം അപ്രതീക്ഷിതമായി കളിയില്‍ നിന്നു പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് പിന്‍മാറ്റമുണ്ടായത്.

പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ലെന്നും സ്പാനിഷ് യുവ താരം വ്യക്തമാക്കിയത്. അല്‍ക്കരാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ പിന്‍മാറ്റം അറിയിച്ചത്. മെയ് 24 മുതല്‍ ജൂണ്‍ 7 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടം.

Carlos Alcaraz in French Open
എല്ലാ കണ്ണുകളും വൈഭവിലേക്ക്; ലക്ഷ്യം പ്ലേ ഓഫ് മാത്രം, രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ
Summary

French Open: World No. 2 Carlos Alcaraz won't defend his Roland Garros title after failing to recover from wrist injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com