സ്പിന്നില്‍ പഞ്ചാബ് ഒതുങ്ങി; റോയല്‍ ചലഞ്ചേഴ്‌സിന് 158 റണ്‍സ് ലക്ഷ്യം

സ്പിന്നര്‍മാരായ ക്രുണാല്‍ പാണ്ഡ്യയ്ക്കും സുയഷ് ശര്‍മയ്ക്കും 2 വിക്കറ്റുകള്‍ വീതം
unjab Kings vs Royal Challengers Bengaluru, RCB need 158 runs
കോഹ്‍ലിക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സുയഷ് ശർമഎക്സ്
Updated on
1 min read

മുല്ലന്‍പുര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഒരുക്കിയ സ്പിന്‍ കെണിയില്‍ റണ്‍സ് കണ്ടത്താനാകാതെ പഞ്ചാബ് കിങ്‌സ്. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ആര്‍സിബിക്ക് വിജയ ലക്ഷ്യം 158 റണ്‍സ്.

ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കണ്ടെത്തിയത്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയവര്‍ കാര്യമായി പൊരുതിയില്ല. 17 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിങാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സുമായി പുറത്തായി.

ജോഷ് ഇംഗ്ലിസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. താരം 17 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു. 33 പന്തില്‍ 31 റണ്‍സെടുത്ത ശശാങ്ക് സിങ്, 2 സിക്‌സുകള്‍ സഹിതം 20 പന്തില്‍ 25 റണ്‍സുമായി മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ പുറത്താകാതെ നിന്നു.

4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യ, 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത സുയഷ് ശര്‍മ എന്നിവര്‍ സ്പിന്നാണ് പഞ്ചാബിനെ ബുദ്ധിമുട്ടിച്ചത്. വിക്കറ്റെടുത്തില്ലെങ്കിലും 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി പേസര്‍ ഭുവനേശ്വറിന്റെ ഓവറുകളും പഞ്ചാബിനെ പിടിച്ചു നിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com