ഹാട്രിക്ക് ഫോര്‍ അടിച്ച് തുടക്കം; അര്‍ധ സെഞ്ച്വറിക്കരികെ സഞ്ജു വീണു

ടോസ് നേടി കെകെആര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
Sanju Samson batting
Sanju Samsonx
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറിക്കരികെ വീണ് സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തില്‍ സഞ്ജു 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 48 റണ്‍സെടുത്തു മടങ്ങി. ഹാട്രിക്ക് ഫോറടിച്ച് കത്തുന്ന ആത്മവിശ്വാസത്തോടെയാണ് താരം തുടക്കമിട്ടത്. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ടോസ് നേടി കെകെആര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് വീണ്ടും പരാജയമായി. താരം 6 പന്തില്‍ 7 റണ്‍സുമായി പുറത്തായി.

Sanju Samson batting
പിഎസ്എല്‍ കരാറില്‍ നില്‍ക്കെ ഐപിഎല്‍ കളിക്കാന്‍ പോയി; ബ്ലസിങ് മുസരബാനിക്ക് വിലക്ക്

കഴിഞ്ഞ കളിയില്‍ തിളങ്ങിയ സഞ്ജു- ആയുഷ് മാത്രെ സഖ്യം ഇത്തവണയും തിളങ്ങി. ഇരുവരും ചേര്‍ന്നു അതിവേഗം സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. പവര്‍പ്ലേയുടെ അവസാനത്തില്‍ ആയുഷും പുറത്തായി. താരം 17 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് അടിച്ചാണ് മടങ്ങിയത്.

Sanju Samson batting
കളിക്കാന്‍ ഇറങ്ങുമ്പോള്‍ 4,000 ഫോളോവേഴ്‌സ്; '2 ഓവർ 6 റൺസ് 4 വിക്കറ്റ്'... ഫോളോവേഴ്‌സ് 1.85 ലക്ഷം!
Summary

IPL 2026, Sanju Samson, KKR: Kartik Tyagi has cleaned up Sanju Samson who scored 48

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com