പഞ്ചാബ് പഞ്ചറായോ? തുടരെ അഞ്ചാം തോല്‍വി! തിലക് തല്ലിത്തകർത്തു

തിലക് വര്‍മ പുറത്താകാതെ 33 പന്തില്‍ 75 റണ്‍സ്
tilak varma celebration
തിലക് വര്‍മ IPL 2026 x
Updated on
2 min read

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് തുടരെ അഞ്ചാം മത്സരത്തിലും തോല്‍വി വഴങ്ങി. മുംബൈ ഇന്ത്യന്‍സ് അവരെ ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.5 ഓവറില്‍ 205 റണ്‍സ് അടിച്ച് ജയം തൊട്ടു. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

12 കളിയില്‍ 13 പോയിന്റുമായി നിലവില്‍ പഞ്ചാബ് 4ാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. എന്നാല്‍ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇന്ന് മത്സരമുണ്ട്. ഇന്നത്തെ പോരില്‍ ചെന്നൈ ജയിച്ചാല്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കിറങ്ങും. ഇനി അവര്‍ക്ക് 2 മത്സരങ്ങളാണ് ശേഷിക്കുന്നത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഈ രണ്ട് കളിയിലും ജയം അനിവാര്യമാണ്. തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച ശേഷമാണ് പഞ്ചാബ് തുടരെ അഞ്ച് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ 201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി തിലക് വര്‍മ നിര്‍ണായക ബാറ്റിങുമായി കളം വാണു. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ക്രീസിലെത്തിയവരില്‍ നമാന്‍ ധിര്‍ (9) ഒഴികെയുള്ളവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തതോടെയാണ് മുംബൈ ഒരു പന്ത് ശേഷിക്കെ ജയം സ്വന്തമാക്കിയത്.

tilak varma celebration
156 മത്സരങ്ങള്‍ക്ക് ശേഷം ബുംറ 'ക്യാപ്റ്റന്‍'! ഒറ്റ സീസണ്‍ 3 ഇന്ത്യന്‍ നായകന്‍മാര്‍; മുംബൈ ഇന്ത്യന്‍സ് എഴുതി അപൂർവ ചരിത്രം

തിലക് 33 പന്തില്‍ 6 വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. രോഹിത് ശര്‍മ (25), റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. റിക്കല്‍ടനായിരുന്നു കത്തിക്കയറിയത്. താരം 4 വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 48 റണ്‍സ് വാരി.

ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് (20) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. കളി ജയിക്കുമ്പോള്‍ 10 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സുമായി വില്‍ ജാക്‌സ് തിലകിനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കരുത്തോടെ തുടങ്ങി ഇടയ്ക്ക് കൈവിട്ടുപോയ അവസ്ഥയിലായിരുന്നു. പിന്നീട് അഫ്ഗാന്‍ താരം അസ്മതുല്ല ഒമര്‍സായ് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദും സേവ്യര്‍ ബാര്‍ട്ലറ്റും ചേര്‍ന്നു സ്‌കോര്‍ 200ലും എത്തിച്ചു. നിശ്ചിത ഓവറില്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ നിരയെ ജസ്പ്രിത് ബുംറയാണ് നയിച്ചത്.

50 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ പഞ്ചാബിന് രണ്ടാം വിക്കറ്റ് 107 റണ്‍സിലും മൂന്നാം വിക്കറ്റ് 111 റണ്‍സിലും വീണു. ഇതേ റണ്‍സില്‍ നാലാം വിക്കറ്റും അവര്‍ക്കു നഷ്ടമായി. 166 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ അവരെ അസ്മതുല്ലയ്ക്കു പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദ് (8 പന്തില്‍ 15 റണ്‍സ്), സേവ്യര്‍ ബാര്‍ട്ലറ്റ് (7 പന്തില്‍ 18) എന്നിവര്‍ നടത്തിയ മിന്നും ബാറ്റിങ് 200ല്‍ എത്തിക്കുയായിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. വിഷ്ണു ഓരോ സിക്സും ഫോറും പറത്തി. ബാര്‍ട്ലറ്റ് 2 ഫോറും ഒരു സിക്സും തൂക്കി.

tilak varma celebration
ഓവര്‍ടന് പകരം ദക്ഷിണാഫ്രിക്ക ഓള്‍ റൗണ്ടര്‍ ചെന്നൈ ടീമില്‍; ആരാണ് ഡിയാന്‍ ഫോറസ്റ്റര്‍?

ഏഴാമനായി എത്തിയ അസ്മതുല്ലയാണ് അടിയുലഞ്ഞ പഞ്ചാബ് നിരയെ താങ്ങി നിര്‍ത്തിയത്. താരം 4 സിക്സും 2 ഫോറും സഹിതം 17 പന്തില്‍ 38 റണ്‍സ് വാരി.

നേരത്തെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് അര്‍ധ സെഞ്ച്വറി നേടി മികച്ച തുടക്കം പഞ്ചാബിനു നല്‍കിയിരുന്നു. താരം 32 പന്തില്‍ 4 സിക്സും 6 ഫോറും സഹിതം 57 റണ്‍സെടുത്തു. സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ 22 റണ്‍സെടുത്തു. കൂപ്പര്‍ കോണോലി 21 റണ്‍സും കണ്ടെത്തി.

മുംബൈ നിരയില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ 4 വിക്കറ്റെടുത്തു. ദീപക് ചഹര്‍ 2 വിക്കറ്റ് വീഴ്ത്തി. കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

tilak varma celebration
തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍
Summary

IPL 2026: Punjab Kings have now lost five matches in a row and find themselves in a tricky position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com