156 മത്സരങ്ങള്‍ക്ക് ശേഷം ബുംറ 'ക്യാപ്റ്റന്‍'! ഒറ്റ സീസണ്‍ 3 ഇന്ത്യന്‍ നായകന്‍മാര്‍; മുംബൈ ഇന്ത്യന്‍സ് എഴുതി അപൂർവ ചരിത്രം

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ടീമിനെ നയിച്ച് സുപ്രീം പേസര്‍
Jasprit Bumrah bowling
Jasprit Bumrah x
Updated on
1 min read

ധരംശാല: ഐപിഎല്ലില്‍ അപൂര്‍വ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ മുംബൈ ടീമിനെ നയിച്ചത് സുപ്രീം പേസര്‍ ജസ്പ്രിത് ബുംറയായിരുന്നു. ഇതോടെ ഒറ്റ സീസണില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ ക്യാപ്റ്റന്‍മാരാക്കുന്ന ചരിത്രത്തിലെ ആദ്യ ഐപിഎല്‍ ഫ്രഞ്ചൈസിയായി മുംബൈ മാറി.

സ്ഥിരം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തുടരെ മൂന്നാം പോരാട്ടത്തിലും ടീമില്‍ കളിച്ചില്ല. പുറം വേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇത്തവണ ടീമിലില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നത്തെ പോരാട്ടത്തില്‍ താരം കളിച്ചില്ല. ഇതോടെയാണ് ബുംറയ്ക്ക് നായക സ്ഥാനം കൈവന്നത്. താരം ഇതാദ്യമായാണ് മുംബൈ നായകനാകുന്നത്.

156 മത്സരങ്ങള്‍ ഫ്രാഞ്ചൈസിക്കായി കളിച്ച ശേഷമാണ് ബുംറയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടുന്നത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ശേഷം നായക സ്ഥാനത്തെത്തുന്ന ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ താരമായും ബുംറ മാറി. 200 മത്സരങ്ങള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ രവീന്ദ്ര ജഡേജയാണ് മുന്നില്‍.

ഒറ്റ സീസണില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ അവതരിപ്പിക്കുന്ന നാല് ടീമുകളില്‍ ഒന്നും മുംബൈ ആണ്. മാത്രമല്ല ഇത് രണ്ടാം തവണയാണ് മുംബൈ ഇത്തരത്തില്‍ മൂന്ന് നായകന്‍മാരെ അവതരിപ്പിക്കുന്നത്. പുനെ വാരിയേഴ്‌സ് ഇന്ത്യ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകളും നേരത്തെ ഇത്തരത്തില്‍ 3 ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചിട്ടുണ്ട്.

Jasprit Bumrah bowling
അസ്മതുല്ലയുടെ തീപ്പൊരി, തിളങ്ങി മലയാളി താരവും സേവ്യര്‍ ബാര്‍ട്‌ലറ്റും; 200 ഉയര്‍ത്തി പഞ്ചാബ്

ഒറ്റ സീസണ്‍ 3 ക്യാപ്റ്റന്‍മാര്‍

മുംബൈ ഇന്ത്യന്‍സ്: 2008ല്‍ ഹര്‍ഭജന്‍ സിങ്, ഷോണ്‍ പൊള്ളോക്ക്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റന്‍മാരായി.

പുനെ വാരിയേഴ്‌സ്: 2013ല്‍ ആഞ്ചലോ മാത്യൂസ്, റോസ് ടെയ്‌ലര്‍, ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്‍മാരായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 2021ല്‍ ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസന്‍, മനീഷ് പാണ്ഡെ ക്യാപ്റ്റന്‍മാരായി.

പഞ്ചാബ് കിങ്‌സ്: 2024ല്‍ ശിഖര്‍ ധവാന്‍, സാം കറന്‍, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍മാരായി.

മുംബൈ ഇന്ത്യന്‍സ്: 2026ല്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുംറ ക്യാപ്റ്റന്‍മാരായി.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍ സ്ഥാനം

രവീന്ദ്ര ജഡേജ: 200 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

ജസ്പ്രിത് ബുംറ: 156 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

മനീഷ് പാണ്ഡെ: 153 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

അക്ഷര്‍ പട്ടേല്‍: 148 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

കെയ്‌റോണ്‍ പൊള്ളാര്‍ഡ്: 137 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

സൂര്യകുമാര്‍ യാദവ്: 126 മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍

Jasprit Bumrah bowling
32 തുടര്‍ ജയങ്ങള്‍! ജോക്കോവിചിന്റെ മാസ്റ്റേഴ്സ് റെക്കോര്‍ഡ് തകര്‍ത്ത് യാന്നിക് സിന്നര്‍
Summary

Jasprit Bumrah captain: Mumbai Indians created a unique piece of IPL history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com