ഗെയ്‌ലിനെ തൂക്കി; മിന്നല്‍ വൈഭവ് ഇനി 'യൂണിവേഴ്‌സ് ബേബി ബോസ്'

ഹൈദരാബാദിനെതിരേ വെടിക്കെട്ട് നടത്തിയ വൈഭവ് പന്ത്രണ്ട് സിക്സറുകള്‍ നേടിയതോടെ ആകെ സിക്സറുകളുടെ എണ്ണം 63 ആയി.
Sooryavanshi
Sooryavanshi
Edited By:
Updated on
1 min read

ജയ്പൂര്‍: ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറി കൈയെത്തും ദുരത്ത് വൈഭവ് സൂര്യവംശിക്ക് നഷ്ടമായെങ്കിലും ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി. തകര്‍ത്തടിച്ച സൂര്യവംശി ഗെയ്ല്‍ 30 പന്തില്‍ നേടിയ സെഞ്ച്വറി മറികടക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും 29ാമത്തെ പന്തില്‍ 97 റണ്‍സിന് വൈഭവ് പുറത്തായി. ചരിത്രനേട്ടത്തിനരികെ നിന്ന് കൈവിട്ടുപോയ സെഞ്ച്വറി നഷ്ടം ഉള്‍ക്കൊള്ളാനാവാതെയാണ് താരം കളിക്കളം വിട്ടത്. സിക്‌സര്‍ നേട്ടത്തില്‍ താരം ഗെയ്‌ലിനെയാണ് മറികടന്നത്. ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തിലാണ് വൈഭവ് റെക്കോഡ് സ്വന്തമാക്കിയത്.

Sooryavanshi
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി കോഹ്‌ലി

ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്‍പ് 53 സിക്സറുകളാണ് താരം സീസണില്‍ സ്വന്തമാക്കിയിരുന്നത്. ഹൈദരാബാദിനെതിരേ വെടിക്കെട്ട് നടത്തിയ വൈഭവ് പന്ത്രണ്ട് സിക്സറുകള്‍ നേടിയതോടെ ആകെ സിക്സറുകളുടെ എണ്ണം 63 ആയി. ഒരു ഐപിഎല്‍ സീസണില്‍ മറ്റൊരു താരവും ഇത്രയും സിക്സറുകള്‍ നേടിയിട്ടില്ല. മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്.

Sooryavanshi
'ഞാൻ‌ ഇപ്പോഴും ആർസിബി താരം; അവരാണ് കള്ളം പറയുന്നത്'; ടീമിനെ വെട്ടിലാക്കി യഷ് ദയാൽ

2012ല്‍ 59 സിക്സറുകളാണ് ഗെയ്ല്‍ നേടിയിരുന്നത്. ഇതാണ് ഇക്കുറി കൗമാരതാരം മറികടന്നത്. 2019 52 സിക്സറുകള്‍ നേടിയ മുന്‍ കൊല്‍ക്കത്ത താരം ആന്ദ്ര റസ്സലാണ് പട്ടികയില്‍ മൂന്നാമത്. നേരത്തേ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമായി വൈഭവ് മാറിയിരുന്നു. ലഖ്‌നൗവിനെതിരായ പ്രകടനത്തോടെ ഒരു ഐപിഎല്‍ സീസണില്‍ അമ്പതിലധികം സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും പതിനഞ്ചുകാരന്‍ മാറി.

Summary

IPL 2026: Sooryavanshi overtakes Gayle for most sixes in an IPL season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com