ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി കോഹ്‌ലി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തിലാണ് കോഹ് ലിയുടെ നേട്ടം
Virat Kohli
വിരാട് കോഹ് ലി
Updated on
1 min read

ബംഗളൂരു: ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇതിഹാസ താരം വിരാട് കോഹ് ലി. തുടര്‍ച്ചയായി നാല് സീസണുകളില്‍ 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് കോഹ് ലി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തിലാണ് കോഹ് ലിയുടെ നേട്ടം. മത്സരത്തില്‍ കോഹ് ലി 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടി.

Virat Kohli
'സഞ്ജു ക്യാപ്റ്റനാകണം; ഋതുരാജിലെ ബാറ്ററെയാണ് ചെന്നൈ ടീമിനു വേണ്ടത്'

നിലവില്‍ ഈ സീസണില്‍ റണ്‍സ് നേട്ടത്തില്‍ നാലാമത് ആണ് വിരാട്, ഒന്നാം സ്ഥാനത്ത് ഗുജറാത്തിന്റെ സായ് സുദര്‍ശനാണ്. താരം നിലവില്‍ 638 റണ്‍സ് നേടി. രണ്ടാമത് ഗുജറാത്തിന്റെ തന്നെ ശുഭ്മാന്‍ ഗില്‍ ആണ്. 616 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 606 റണ്‍സുമായി ക്ലാസന്‍ ആണ് മൂന്നാമത്.

Virat Kohli
'ഞാൻ‌ ഇപ്പോഴും ആർസിബി താരം; അവരാണ് കള്ളം പറയുന്നത്'; ടീമിനെ വെട്ടിലാക്കി യഷ് ദയാൽ

കഴിഞ്ഞ 3 സീസണുകള്‍ അടുപ്പിച്ച് 600, അതിനു മുകളില്‍ റണ്‍സ് നേടിയത് കോഹ്‌ലിയ്‌ക്കൊപ്പം ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരുമുണ്ട്. രണ്ട് സീസണുകളില്‍ തുടരെ 600, പ്ലസ് സ്‌കോറുകളുള്ള രണ്ട് താരങ്ങള്‍ നിലവിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍.

ക്രിസ് ഗെയ്ല്‍: 2011, 12, 13 സീസണുകള്‍

ഡേവിഡ് വാര്‍ണര്‍: 2016, 17, 19 സീസണുകള്‍

കെഎല്‍ രാഹുല്‍: 2020, 21, 22 സീസണുകള്‍

വിരാട് കോഹ്ലി: 2023, 24, 25 സീസണുകള്‍

ശുഭ്മാന്‍ ഗില്‍: 2025, 26 സീസണുകള്‍

സായ് സുദര്‍ശന്‍: 2025, 26 സീസണുകള്‍

Summary

RCB's Virat Kohli becomes first IPL batter to register four successive 600-plus run seasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com