

ചെന്നൈ: പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ച് ധോനിയുടെ തകര്‍പ്പന്‍ ക്യാച്ച്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചെടുത്ത താരം ആരാധകരുടെ മനം കവര്‍ന്നു. ചെപ്പോക്കില്‍ നിറഞ്ഞുനിന്ന ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ധോനിയുടെ ഈ ക്യാച്ചിനായി.
ഗുജറാത്ത് ഇന്നിങ്ന്റെ എട്ടാം ഓവറിലായിരുന്നു ഈ തകര്‍ച്ചന്‍ ക്യാച്ച് പിറന്നത്. ഡാരില്‍ മിച്ചല്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് ധോനി പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് പന്ത ധോനി കൈകളിലൊതുക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിലവില്‍ ഐപിഎല്ലിലെ പ്രായം കൂടിയ താരമാണ് ധോനി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് 42 വയസായി. മിക്കവാറും ഈ ഐപിഎല്‍ സീസണ്‍ താരത്തിന്റെ അവസാനത്തേതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോനി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇത്തവണ പിന്‍മാറിയതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates