'രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ജഡേജ'; വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍
റായ്പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ജഡേജയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സെന്ന് ഇര്‍ഫാന്‍ പഠാന്‍. ടീം 300 കടന്നിരിക്കെ മറ്റ് താരങ്ങളെല്ലാം 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ജഡേജ 88 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തതെന്നും ഇത് ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറച്ചെന്നും പഠാന്‍ വിമര്‍ശിച്ചു.
മത്സരത്തില്‍ ജഡേജ 27 പന്ത് നേരിട്ട് ജഡേജ 24 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. മത്സരത്തിനിടെ കമന്ററിക്കിടെ ജഡേജയുടെ മെല്ലെപ്പോക്ക് ഇന്ത്യക്ക് വിനയാകുമെന്ന് പറഞ്ഞിരുന്നുവെന്നും ഇര്‍ഫാന്‍ പഠാന്‍ യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.
ജഡേജയുടെ ഇന്നിങ്‌സിന് വേഗമില്ലായിരുന്നു, ചിലപ്പോഴൊക്കെ ഇത്തരം ഇന്നിങ്‌സുകള്‍ ആര്‍ക്കും സംഭവിക്കാം. പക്ഷെ ജഡേജയുടെ ഭാഗത്തുനിന്ന് റണ്ണടിക്കാനുള്ള ത്വരപോലുമില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അത് നിരാശപ്പെടുത്തുന്നതാണെന്നും പഠാന്‍ പറഞ്ഞു.
അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിട്ടും 27 പന്തില്‍ 24 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്. ഒരു സിക്‌സ് പോലും നേടാന്‍ ജഡേജക്കായില്ല. ഋതുരാജ് ഗെയ്ക്വാദും വിരാട് കോഹ് ലിയും സെഞ്ച്വറി നേടുകയും കെ എല്‍ അര്‍ധെസെഞ്ചുറി നേടുകയും ചെയ്തതോടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സടിച്ചെങ്കിലും 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തുകയായിരുന്നു.
Irfan Pathan slams Ravindra Jadeja after India's loss to South Africa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

