ദുലീപ് ട്രോഫി; കിഴക്കന്‍ മേഖലയെ നയിക്കാന്‍ ഇഷാന്‍ കിഷന്‍ ഇല്ല; പരിക്കേറ്റ് പുറത്ത്

ഈ മാസം 28 മുതലാണ് പോരാട്ടം
Ishan Kishan's batting
Ishan Kishanx
Updated on
1 min read

ഭുവനേശ്വര്‍: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള കിഴക്കന്‍ മേഖല ടീമില്‍ നിന്നു ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ പുറത്ത്. പരിക്കാണ് താരത്തിനു വിനയായത്. ഇഷാന് പകരം വൈസ് ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനാണ് കിഴക്കന്‍ മേഖല ക്യാപ്റ്റന്‍.

ഇഷാന് പകരമായി ഒഡിഷ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആശിര്‍വാദ് സൈ്വന്‍ ടീമിലെത്തി. ഇഷാന്‍ കിഷന്റെ പരിക്ക് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Ishan Kishan's batting
നാണംകെട്ട തോൽവി സഹിക്കാനായില്ല; പൊട്ടിക്കരഞ്ഞ് നെയ്മര്‍ (വിഡിയോ)

ദുലീപ് ട്രോഫിയ്ക്കുള്ള കിഴക്കന്‍ മേഖല ടീമില്‍ നിന്നു പുറത്താകുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഇഷാന്‍. നേരത്തെ ആകാശ് ദീപ് ടീമില്‍ നിന്നു ഒഴിവായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ആകാശ് വിശ്രമം ആവശ്യപ്പെട്ടാണ് പിന്‍മാറിയത്.

ഈ മാസം 28 മുതലാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കിഴക്കന്‍ മേഖല- ഉത്തര മേഖലയുമായി ഏറ്റുമുട്ടും. പഴയ ഫോര്‍മാറ്റില്‍ ആറ് മേഖലകളായി തിരിച്ചുള്ള പോരാട്ടത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയാണ് ദുലീപ് ട്രോഫി ഇത്തവണ അരങ്ങേറുന്നത്.

Ishan Kishan's batting
മാറാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്! സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സിനോടു തോറ്റു
Summary

East Zone captain Ishan Kishan has been ruled out of the Duleep Trophy 2025, with Aashirwad Swain being named as the replacement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com