'എത്രയും വേ​ഗം പരിഹരിക്കു'; ഐഎസ്എല്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി

ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ എഐഎഫ്എഫിനും ഐഎസ്എല്‍ സംഘാടകര്‍ക്കും പരമോന്നത നീതിപീഠത്തിന്റെ നിര്‍ദ്ദേശം
ISL, Supreme Court
ISLx
Updated on
1 min read

ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഈ സീസണിലെ ഐഎസ്എല്‍ അനിശ്ചിതത്വത്തിലാക്കിയ മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) വിഷയത്തില്‍ എത്രയും പെട്ടെന്നു തന്നെ പരിഹാരം കാണാന്‍ സുപ്രീം കോടതി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോടും (എഐഎഫ്എഫ്) ലീഗ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനോടും (എഫ്എസ്ഡിഎല്‍) ആവശ്യപ്പെട്ടു.

മാസ്റ്റര്‍ റൈറ്റ്‌സ് കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയത്. വിഷയത്തില്‍ ഇരു കക്ഷികളും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നു പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു. പ്രതിസന്ധി സംബന്ധിച്ച് ഈ മാസം 28നു കോടതി വീണ്ടും വാദം കേള്‍ക്കും. അതിനു മുന്‍പ് പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും കോടതി ഇരു കക്ഷികള്‍ക്കും നല്‍കിയിട്ടുണ്ട്.

ISL, Supreme Court
എന്‍ഗിഡിക്ക് മുന്നില്‍ മുട്ടിടിച്ച് ഓസീസ്! ഏകദിന പരമ്പര ഉറപ്പിച്ച് പ്രോട്ടീസ്

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ ഭരണഘടന അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കരനാരായണനും സമര്‍ ബന്‍സാലും ഐഎസ്എല്‍ പ്രതിസന്ധി ജസ്റ്റിസ് പിഎസ് നരസിംഹയുടേയും അതുല്‍ ചന്ദുര്‍ക്കറിന്റേയും ബഞ്ചിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഡിസംബര്‍ എട്ടിനു മുന്‍പായി അന്തിമ തീരുമാനം പറയുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

എന്നാല്‍ തീരുമാനം നീളുന്നതാണ് ഐഎസ്എല്‍ പ്രതിസന്ധിയ്ക്കു കാരണമെന്നു അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇന്ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഐഎസ്എല്‍ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ കരാറിന്റെ കാലാവധി അവസാനിക്കാറായതാണ് പ്രതിസന്ധിയ്ക്കു കാരണമായത്.

ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ക്ലബുകളുടെ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് നേരത്തെ എഐഎഫ്എഫ് തീരുമാനം പരമോന്നത കോടതിയുടെ ശ്രദ്ധയിലെത്തിക്കാന്‍ തീരുമാനിച്ചത്. ഐഎസ്എല്‍ പ്രതിസന്ധിയിലായതോടെ അത് ടീമുകളേയും താരങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നു സുപ്രീം കോടതിയില്‍ വിഷയമെത്തിക്കാന്‍ തീരുമാനിച്ചത്.

ISL, Supreme Court
അസ്ഹറുദ്ദീന് അര്‍ധ സെഞ്ച്വറി; തൃശൂരിന് മുന്നില്‍ 152 റണ്‍സ് ലക്ഷ്യം വച്ച് ആലപ്പി

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ക്ലബുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്കുള്ള ശമ്പളവും നല്‍കുന്നില്ല.

രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

Summary

ISL: The Supreme Court has directed AIFF and FSDL to settle the Master Rights Agreement dispute before August 28, 2025, to decide the future of ISL 2025-26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com