33 ഓവറിൽ '201 റണ്‍സ്'! 'നാണക്കേട്' റെക്കോര്‍ഡില്‍ ജേക്കബ് ഡഫിയും

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ അനാവശ്യ റെക്കോര്‍ഡിലെത്തുന്ന ആറാം പേസര്‍
Jacob Duffy bowling
Jacob Duffy x
Updated on: 
1 min read

വെല്ലിങ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അനാവശ്യ റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി വച്ച് ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫി. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കിവി പേസര്‍ വഴങ്ങിയത് 201 റണ്‍സ്. ഇതോടെയാണ് താരം നാണക്കേട് റെക്കോര്‍ഡിലും ഇടം കണ്ടത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ 200, അതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ആറാമത്തെ പേസറായി ഡഫി മാറി. പാകിസ്ഥാന്‍ പേസര്‍മാരായ ഖാന്‍ മഹ്മൂദ്, ഫസല്‍ മഹ്മൂദ്, ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്, ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതം, ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ എന്നിവരാണ് നേരത്തെ ഈ അനാവശ്യ നേട്ടം സ്വന്തമാക്കിയ പേസര്‍മാര്‍.

Jacob Duffy bowling
ശ്രീശാന്ത് 2006ല്‍... സഹീര്‍ഖാന്‍ 2007ല്‍... ബുംറ 2026ല്‍!

മത്സരത്തില്‍ 33 ഓവറുകള്‍ എറിഞ്ഞ ഡഫി 201 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. കിവികളുടെ ഒന്നാം ഇന്നിങ്‌സ് 368 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 352 റണ്‍സ് ലീഡും സ്വന്തമാക്കി.

Jacob Duffy bowling
ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം
Jacob Duffy bowling
അണ്ടർ 23 വനിതാ ടി20 ചാംപ്യൻഷിപ്പ്; കേരളം പ്രീ ക്വാർട്ടറിൽ
Summary

Jacob Duffy has entered an unwanted list of Test cricket records after conceding 201 runs in India's first innings of the opening Test against New Zealand in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER