ജയിക്കാൻ 1 ബോള്‍ 3 റണ്‍സ്, ഫോറടിച്ച് ഹോൾഡർ 'ഹീറോയിസം'! (വിഡിയോ)

4 വിക്കറ്റുകളും വീഴ്ത്തി ഓള്‍ റൗണ്ട് മികവുമായി ജാസന്‍ ഹോള്‍ഡര്‍
Holder celebrates victory against Pakistan
Jason Holder x
Updated on
2 min read

ലൗഡര്‍ഹില്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1നു സമനിലയിലായി. അവസാന പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകം.

ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഓള്‍ റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറുടെ മികവാണ് തുടര്‍ തോല്‍വികളില്‍ നിന്നു വിന്‍ഡീസിനെ ഒടുവില്‍ കര കയറ്റിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മുഴുവന്‍ പോരാട്ടങ്ങളും തോറ്റ് പാകിസ്ഥാനു മുന്നിലെത്തിയ കിരീബിയന്‍ സംഘം ആദ്യം മത്സരത്തിലും തോറ്റിരുന്നു.

അവസാന പന്തില്‍ വിന്‍ഡീസിനു ജയിക്കാന്‍ 3 റണ്‍സ് വേണമായിരുന്നു. ഷഹീന്‍ അഫ്രീദി എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡര്‍ ഫോറടിച്ചാണ് വിന്‍ഡീസിനു 2 വിക്കറ്റ് ജയം സമ്മാനിച്ചത്.

Holder celebrates victory against Pakistan
ഓവല്‍ ത്രില്ലര്‍! 2 ദിവസം, ഇന്ത്യ വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന് മുന്നില്‍ 324 റണ്‍സ്

അവസാന ഓവറില്‍ 6 പന്തില്‍ 8 റണ്‍സായിരുന്നു ലക്ഷ്യം. ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ ഹോള്‍ഡര്‍ സിംഗിളെടുത്തു. രണ്ടാം പന്തില്‍ അഫ്രീദി റൊമാരിയോ ഷെഫേര്‍ഡിനെ മടക്കി. ശേഷിച്ച 4 പന്തില്‍ അവരുടെ ലക്ഷ്യം 7 റണ്‍സ്. മൂന്നാം പന്ത് നേരിട്ടത് ഷമര്‍ ജോസഫ്. താരം സിംഗിളെടുത്തു ഹോള്‍ഡര്‍ക്കു സ്‌ട്രൈക്ക് കൈമാറി. നാലാം പന്തില്‍ ഹോള്‍ഡറും അഞ്ചാം പന്തില്‍ ഷമറും സിംഗിളെടുത്തു. ഇതോടെ ലക്ഷ്യം 1 പന്തില്‍ നാല് റണ്‍സ്. ആറാമതായി എറിഞ്ഞ പന്ത് വൈഡായതോടെ ഒരു പന്ത് അധികം വിന്‍ഡീസിനു കിട്ടി. ലക്ഷ്യം മൂന്നായും മാറി. അവസാന പന്തില്‍ ഹോള്‍ഡര്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് വിന്‍ഡീസിനെ ജയത്തിലുമെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുക്കാനെ വിന്‍ഡീസ് അനുവദിച്ചുള്ളു. പാകിസ്ഥാന്‍ സമാന രീതിയില്‍ തിരിച്ചടിച്ചതോടെ വിന്‍ഡീസും പരുങ്ങി. ഒരു ഘട്ടത്തില്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലേക്ക് വരെ കൂപ്പുകുത്തി.

Holder celebrates victory against Pakistan
മെസി വരും... കേരളത്തിലേക്കല്ല! ഡിസംബറിൽ 4 ഇന്ത്യൻ ന​ഗരങ്ങളിൽ സന്ദർശനം; വിശദാംശങ്ങൾ

ഗുഡാകേഷ് മോട്ടി (2 സിക്‌സും 1 ഫോറും സഹിതം 20 പന്തില്‍ 28), റൊമാരിയോ ഷെഫേര്‍ഡ് (11 പന്തില്‍ 15 റണ്‍സ്) എന്നിവര്‍ ചേര്‍ന്നു കരകയറ്റി. ജേസന്‍ ഹോള്‍ഡര്‍ 10 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു വിജയവും പൂര്‍ത്തിയാക്കി.

നേരത്തെ ജെയ്‌സന്‍ ഹോള്‍ഡര്‍ 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 23 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സെടുത്ത ഹസന്‍ നവാസും 33 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സമല്‍മാന്‍ ആഘയുമാണ് പാകിസ്ഥാനായി പൊരുതിയത്.

Summary

Jason Holder, West Indies vs Pakistan T20I: Holder's exceptional all-round performance propelled West Indies to a thrilling two-wicket victory over Pakistan in the second T20I, levelling the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com