

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളു. സൂര്യാംശ് ഷെഡ്‌ജെയുടെ അർധസെഞ്ച്വറി നേട്ടമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.
നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണർമാരായി കളത്തിലിറങ്ങിയ പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയ്ക്കും അതികം നേരം ഗുജറാത്ത് ബൗളിങ് നിരയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ആയില്ല.
പ്രിയാൻഷ് രണ്ട് റൺസിനും പ്രഭ്സിമ്രാൻ 15 റൺസും നേടി പുറത്തായി. സ്റ്റാർ താരം കൂപ്പര്‍ കോണോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതോടെ പഞ്ചാബ് സമ്മർദ്ദത്തിലായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 21 പന്തിൽ നിന്ന് 19 റൺസ് നേടാൻ കഴിഞ്ഞുള്ളു
ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യാംശ് ഷെഡ്‌ജെയും മാര്‍ക്കസ് സ്റ്റോയിനിസും ചേർന്നാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 79 റൺസാണ് അടിച്ചെടുത്തത്. അർധസെഞ്ച്വറി നേടിയ സൂര്യാംശിനെ കഗിസോ റബാഡ ആണ് പുറത്താക്കിയത്.
31 പന്തിൽ 40 റൺസ് നേടിയ സ്റ്റോയിനിസിനെ ജാസന്‍ ഹോള്‍ഡര്‍ വീഴ്ത്തി. ഒടുവിൽ പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്സ് 163 റൺസിന് അവസാനിക്കുക ആയിരുന്നു. ഗുജറാത്തിനായി ജാസന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്‍ത്തി. മുഹമ്മദ് സിറാജ്, കഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റും വീഴ്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates