ഹാട്രിക്ക് ഹീറോ ജൂലിയൻ അൽവാരസ്; പിന്നില്‍ നിന്ന് തിരിച്ചു കയറി അത്‌ലറ്റിക്കോ മാഡ്രിഡ്

സീസണില്‍ രണ്ടാം ജയം
Julián Alvarez hat-trick
Julián Alvarezx
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ അവര്‍ റയോ വാള്‍ക്കാനോയെ വീഴ്ത്തി. 3-2നാണ് ജയം. ജൂലിയന്‍ അല്‍വാരസിന്റെ ഹാട്രിക്ക് ഗോളുകളാണ് ടീമിനു ജയമൊരുക്കിയത്.

ഒരു ഗോള്‍ നേടി മുന്നില്‍ നിന്ന അത്‌ലറ്റിക്കോയെ രണ്ട് ഗോളടിച്ച് വാള്‍ക്കാനോ ഞെട്ടിച്ചു. 15ാം മിനിറ്റിലാണ് അല്‍വാരസ് ടീമിന് ലീഡൊരുക്കിയത്. എന്നാല്‍ ആദ്യ പകുതി തീരുന്നതിനു നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വാള്‍ക്കാനോ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി 77ാം മിനിറ്റില്‍ അവര്‍ മുന്നിലുമെത്തി. എന്നാല്‍ 80, 88 മിനിറ്റുകളില്‍ അല്‍വാരസ് പന്തുകള്‍ വലയിലാക്കി ടീമിനെ രക്ഷപ്പെടുത്തി.

പെര്‍ഫക്ട് റയല്‍

സ്പാനിഷ് ലാ ലിഗയില്‍ തുടരെ ആറാം മത്സരവും വിജയിച്ച് റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. എവേ പോരാട്ടത്തില്‍ അവര്‍ ലെവാന്റയെ വീഴ്ത്തി. 1-4നാണ് റയല്‍ വിജയം സ്വന്തമാക്കിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവിലാണ് റയലിന്റെ മുന്നേറ്റം. വിനിഷ്യസ് ജൂനിയര്‍, ഫ്രാങ്കോ മസ്റ്റന്റുവാനോ എന്നിവരും വല ചലിപ്പിച്ചു. ലെവാന്റെയുടെ ആശ്വാസ ഗോള്‍ ഇറ്റ ഇയോങ് നേടി.

Julián Alvarez hat-trick
ആ ആംഗ്യങ്ങള്‍ പ്രകോപനപരം; പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ പരാതി

ഇരു പകുതികളിലാണ് രണ്ട് വീതം ഗോളുകള്‍ റയല്‍ ലെവാന്റെ വലയില്‍ നിക്ഷേപിച്ചു. 28ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറാണ് ഗോളടി തുടങ്ങിയത്. 38ാം മിനിറ്റില്‍ മസ്റ്റന്റുവാനോയും വല ചലിപ്പിച്ചു.

64ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി എംബാപ്പെ റയലിനു മൂന്നാം ഗോള്‍ സമ്മാനിച്ചു. രണ്ട് മിനിറ്റിനിടെ താരം തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും വലയിലിട്ടു. 54ാം മിനിറ്റിനിടെയാണ് ലെവാന്റെയുടെ ആശ്വാസ ഗോള്‍ വന്നത്. പിന്നാലെ എംബാപ്പെയുടെ ഇരട്ട ഗോള്‍ ലെവാന്റെയുടെ തിരിച്ചു വരവ് മോഹങ്ങളെ പാടെ ഇല്ലാതാക്കി.

ജയത്തോടെ ആറ് കളികളില്‍ നിന്നു ആറ് ജയവുമായി 18 പോയിന്റോടെ റയല്‍ ഒന്നാം സ്ഥാനത്ത്. പുതിയ പരിശീലകന്‍ ഷാബി അലോണ്‍സോയ്ക്കു കീഴില്‍ തുടരെ ഏഴ് മത്സരങ്ങള്‍ റയല്‍ വിജയിച്ചു. ആറ് ജയങ്ങള്‍ ലാ ലിഗയിലും ഒരു ജയം ചാംപ്യന്‍സ് ലീഗിലും.

Julián Alvarez hat-trick
ആ ചരിത്ര നിമിഷം നേരില്‍ കണ്ടു, ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ
Summary

Julián Alvarez put Atletico ahead before Rayo turned the game on its head with two goals. But, Alvarez struck twice over in the final ten minutes to help his side to all points on offer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com