ജര്‍മനിയില്‍ ഇനി 'ക്ലോപ്പ്' യുഗം! പരിശീലക കസേരയില്‍

യുര്‍ഗന്‍ ക്ലോപ്പിന്റെ നിയമനം സ്ഥിരീകരിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
Jurgen Klopp Germany head coach
Jurgen Kloppx
Updated on
1 min read

മ്യൂണിക്ക്: ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ് ചുമതലയേറ്റു. മുന്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് കരിയറില്‍ ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ജൂലിയന്‍ നാഗല്‍സ്മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

2030 ലോകകപ്പ് വരെയാണ് ക്ലോപ്പിന്റെ നിയമനം. ജര്‍മനിയെ പ്രതാപ കാലത്തേക്ക് മടക്കികൊണ്ടുവരിക എന്ന ഭാരിച്ച വെല്ലുവിളിയാണ് 59കാരനെ കാത്തിരിക്കുന്നത്. നേഷന്‍സ് ലീഗാണ് ക്ലോപ്പ് യുഗത്തിലെ ആദ്യ പോരാട്ടം. ആദ്യ മത്സരം തന്നെ ജര്‍മനിയ്ക്ക് കടുപ്പവുമാണ്. നെതര്‍ലന്‍ഡ്‌സാണ് ക്ലോപ്പ് ഡഗൗട്ടിലെത്തുന്ന ആദ്യ മത്സരത്തിലെ എതിരാളികള്‍. സെപ്റ്റംബര്‍ 25നാണ് ജര്‍മനി- നെതര്‍ലന്‍ഡ്‌സ് പോരാട്ടം.

Jurgen Klopp Germany head coach
എന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 16 വയസ്, ഭക്ഷണത്തിനായി അച്ഛന്‍ തെരുവുകളില്‍ അലഞ്ഞു; അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം: യമാല്‍

2014ലെ ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ തകര്‍ച്ചയുടെ വഴിയിലാണ്. 2018, 2022, ലോകകപ്പുകളില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായി. ഇത്തവണ ആദ്യ ഘട്ടം കടന്നെങ്കിലും റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയോടു തോറ്റ് പുറത്തായി. ഇതോടെയാണ് നാഗല്‍സ്മാന്റെ കസേരയും ഇളകിയത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ലോപ്പ് പരിശീലക റോളിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകളുടെ പരിശീലകനായിരുന്നു. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ വലിയ വിജയ കഥകള്‍ ക്ലോപ്പിനുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വ കാലത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ബുണ്ടസ് ലീഗ കിരീടം അടിപ്പിച്ചതിന്റെ ചരിത്രവും ക്ലോപ്പിനുണ്ട്. ലിവര്‍പൂളില്‍ ക്ലോപ്പിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പീറ്റര്‍ റ്വിറ്റ്‌സ്, സ്വെന്‍ ബെന്‍ഡര്‍, പെപിന്‍ ലിയാന്‍ഡേഴ്‌സ് എന്നിവര്‍ ജര്‍മന്‍ ടീമിലും സഹ പരിശീലകരായി അദ്ദഹത്തിനൊപ്പമുണ്ടാകും.

Jurgen Klopp Germany head coach
ഒടുവില്‍ മെസി ആ തീരുമാനത്തിലെത്തി; അടുത്ത ലോകകപ്പില്‍ ഇതിഹാസമില്ല; റിപ്പോര്‍ട്ട്
Jurgen Klopp Germany head coach
'അവരുടെ ശബ്ദം കേള്‍ക്കണം, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കണം'; സമരത്തിന് പിന്തുണയുമായി സാനിയ മിര്‍സ
Jurgen Klopp Germany head coach
'അവരാണ് ഇന്ത്യയുടെ ഭാവി; പഠിക്കാനും സ്വപ്‌നം കാണാനുമുള്ള അവകാശം ഞങ്ങളുടെ തലമുറ അര്‍ഹിക്കുന്നു'
Summary

Jurgen Klopp is to become the new head coach of the Germany men’s national team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com