2 റൺസ് കുറവ്! വനിതാ ടി20യിൽ കേരളം പൊരുതി വീണു

അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ കർണാടകയോടു തോൽവി
U23 Womens T20 Trophy
അനന്യ, U23 Womens T20 Trophy x
Updated on: 
1 min read

റായ്പൂർ: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ കേരളം കർണാടകയോട് തോറ്റു. കർണാടക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വെറും രണ്ട് റൺസിനാണ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കർണാടക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടാനായത്.

ഓപ്പണർമാരായ സിൽകിൻ പട്ടേലും ടി നിരീക്ഷയും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് കർണാടകയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 53 പന്തിൽ 79 റൺസ് കൂട്ടിച്ചേർത്തു. സിൽകിൻ പട്ടേൽ 55 പന്തുകളിൽ നിന്ന് 72 റൺസും നിരീക്ഷ 28 പന്തുകളിൽ നിന്ന് 41 റൺസും നേടി. 26 പന്തുകളിൽ നിന്ന് 39 റൺസെടുത്ത യു സഞ്ജനയും കർണാടക ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി അലീന രണ്ട് വിക്കറ്റ് വീഴ്ത്തി.

U23 Womens T20 Trophy
'ഇപ്പോഴും എന്റെ കൂടെയുണ്ട്'! അതേ 'ബാറ്റ്' അതേ 'പോസ്'... വീണ്ടും സച്ചിൻ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ ദിയ ഗിരീഷിന്റെ (4) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. അമീറ ബീഗം 17 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിജെ ജോഷിതയും അനന്യ പ്രദീപും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരുടെയും വിക്കറ്റുകൾ അടുത്തടുത്ത ഓവറുകളിൽ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. അനന്യ 44 പന്തുകളിൽ നിന്ന് 58 റൺസും ജോഷിത 19 പന്തുകളിൽ നിന്ന് 26 റൺസുമെടുത്തു. ഒരു റണ്ണെടുത്ത നിയ നസ്നീൻ കൂടി പുറത്തായതോടെ അഞ്ച് വിക്കറ്റിന് 117 റൺസെന്ന നിലയിലായി കേരളം.

എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച നജ്ല നൗഷാദ് കേരളത്തിന് അവസാനം വരെ പ്രതീക്ഷ നൽകി. 21 പന്തുകളിൽ 38 റൺസെടുത്ത നജ്ല 19ാം ഓവറിലാണ് പുറത്തായത്. ഇരുപതാം ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തിയ സിവി അനുഷ്ക അവസാന പന്ത് വരെ പൊരുതിയെങ്കിലും കേരളത്തിന്റെ പോരാട്ടം 172ൽ അവസാനിച്ചു. കർണാടകയ്ക്ക് വേണ്ടി വേദവർഷിണി മൂന്നും റീതു ഗൗഡ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

U23 Womens T20 Trophy
'ഫിഫ്റ്റി... ഫിഫ്റ്റി'... റെക്കോർഡ് തുന്നിയിട്ട് വീണ്ടും 'ജോ റൂട്ട്'!
U23 Womens T20 Trophy
'ബാന്റന്‍' ബാറ്റും, 'അറ്റ്കിന്‍സന്‍' പന്തുകളും... ഓസീസ് തവിടുപൊടി!
Summary

Kerala U23 Womens Cricket Team Fall to Karnataka After Fighting Effort in U23 Womens T20 Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER