വിശാൽ ജോർജിന് ഡബിൾ സെഞ്ച്വറി; ആത്രേയ ക്ലബിന് കൂറ്റൻ സ്കോർ

കെസിഎ ജൂനിയർ ക്ലബ് ചാംപ്യൻഷിപ്പ്
KCA Junior Club Championship
KCA Junior Club Championshipപ്രതീകാത്മക ചിത്രം, AI
Updated on: 
1 min read

കൊച്ചി: 16 വയസിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ് ചാംപ്യൻഷിപ്പിൽ എറണാകുളം എസ്ജി ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബിന് കൂറ്റൻ സ്കോർ. മറ്റ് മത്സരങ്ങളിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ലീഡിലേക്ക് നീങ്ങുന്നു. ബികെ 55 കേരളയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 197 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് ക്രിക്കറ്റ് ക്ലബ് മൂന്ന് വിക്കറ്റിന് 109 റൺസെന്ന നിലയിൽ.

ആത്രേയ- എസ്ജി ക്രിക്കറ്റ്

ഓപ്പണറും കേരളത്തിന്റെ അണ്ടർ 16 ടീമംഗവുമായ വിശാൽ ജോർജിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 8 വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ടീം നേടിയത്. വിശാൽ ജോർജ് 250 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളോടെ 208 റൺസ് നേടി. 57 റൺസെടുത്ത ക്യാപ്റ്റൻ ശ്രീഹരി പ്രസാദും ആത്രേയ ബാറ്റിങ് നിരയിൽ തിളങ്ങി. എസ്ജി ക്രിക്കറ്റ് സ്കൂളിനായി തേജസ് എം ജിജുവും നിഹാൽ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

KCA Junior Club Championship
സികെ നായിഡു ട്രോഫി; കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം

ലിറ്റിൽ മാസ്റ്റേഴ്സ്- തൃപ്പൂണിത്തുറ സിസി

ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ആദ്യ ഇന്നിങ്സ് 159 റൺസിന് അവസാനിച്ചു. 47 റൺസെടുത്ത അഭിനവ് മധുവും 42 റൺസെടുത്ത ആർ. അശ്വിനും മാത്രമാണ് തൃപ്പൂണിത്തുറയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായ്, ശിവാങ്ക് വി. ജയേഷ്, ആദിൻ വി. ജോസഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിലാണ്. ആരോൺ അലക്സ് 59 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ബി. ദേവർഷ് 74 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്.

വിന്റേജ്- ബികെ 55

കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബികെ 55 കേരള 197 റൺസെടുത്തു. 52 റൺസെടുത്ത ഹൃതിക് ഹരിദാസിന്റെയും 43 റൺസെടുത്ത ബി സായ്ദേവിന്റെയും ഇന്നിങ്സുകളുടെ മികവിലാണ് ബികെ 55 കേരള ഭേദപ്പെട്ട സ്കോറിലെത്തിയത്. 5 വിക്കറ്റ് വീഴ്ത്തിയ കാർത്തി മജുവാണ് വിന്റേജ് ബൗളിങ് നിരയിൽ തിളങ്ങിയത്. ആർ ദക്ഷ് മൂന്നും അർമാൻ നിജി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തിട്ടുണ്ട്. വസിഷ്ഠ് അരുൺ 46 റൺസോടെ ക്രീസിലുണ്ട്.

KCA Junior Club Championship
കേരളത്തെ വിറപ്പിച്ച് മുഹമ്മദ് ഷമി; രഞ്ജിയിൽ ബാറ്റിങ് തകർച്ച
KCA Junior Club Championship
സിക്കിമിനെ 94ൽ ഓൾ ഔട്ടാക്കി കേരളം! വിജയത്തുടക്കം
Summary

KCA Junior Club Championship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com