കെസിഎല്‍: സാലി സാംസണെ നിലനിര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്

KCL: Kochi Blue Tigers retain Sally Samson, list of players retained by teams released
kcl
Edited By:
Updated on
2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് വേണ്ടിയുള്ള താരലേലം അടുത്തെത്തി നില്‍ക്കെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വിവിധ ടീമുകള്‍ പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സും ട്രിവാണ്‍ഡ്രം റോയല്‍സും മൂന്ന് താരങ്ങളെ വീതവും നിലനിര്‍ത്തി. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് രണ്ട് പേരെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് നിലനിര്‍ത്തിയത്. പരമാവധി നാല് താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താന്‍ കഴിയുക.

KCL: Kochi Blue Tigers retain Sally Samson, list of players retained by teams released
എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

എ കാറ്റഗറിയില്‍പ്പെട്ട എന്‍ എം ഷറഫുദ്ദീനെയും അഭിഷേക് ജെ നായരെയും ബി കാറ്റഗറിയില്‍പ്പെട്ട പവന്‍ രാജിനെയും വിജയ് വിശ്വനാഥിനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തിയത്. ഷറഫുദ്ദീന് ഏഴര ലക്ഷവും അഭിഷേക് ജെ നായര്‍ക്ക് അഞ്ച് ലക്ഷവും പവന്‍ രാജിനും വിജയ് വിശ്വനാഥിനും ഒന്നര ലക്ഷം രൂപയുമാണ് ലഭിക്കുക. കഴിഞ്ഞ രണ്ട് സീസണുകളിലും ഓള്‍റൗണ്ട് മികവുമായി ടീമിന് വേണ്ടി നിര്‍ണ്ണായക പ്രകടനം കാഴ്ചവച്ച താരമാണ് ഷറഫുദ്ദീന്‍. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്ററായിരുന്നു അഭിഷേക്.

എ കാറ്റഗറിയില്‍പ്പെട്ട അഹ്മദ് ഇമ്രാനെയും ഷോണ്‍ റോജറെയും സി കാറ്റഗറിയില്‍പ്പെട്ട ആദിത്യ വിനോദിനെയും എ കെ അര്‍ജുനെയുമാണ് തൃശൂര്‍ ടൈറ്റന്‍സ് നിലനിര്‍ത്തിയത്. കൗമാരതാരം അഹ്മദ് ഇമ്രാന് ഏഴര ലക്ഷം രൂപയാണ് ലഭിക്കുക. കഴിഞ്ഞ സീസണില്‍ 437 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തിയ അഹ്മദ് ഇമ്രാന്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഷോണ്‍ റോജര്‍ക്ക് അഞ്ച് ലക്ഷവും ആദിത്യ വിനോദിനും എ കെ അര്‍ജുനും ഒന്നര ലക്ഷം വീതവും ലഭിക്കും.

എ കാറ്റഗറിയില്‍പ്പെട്ട സല്‍മാന്‍ നിസാര്‍, രോഹന്‍ എസ് കുന്നുമ്മല്‍, അഖില്‍ സ്‌കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലും ഈ മൂന്ന് താരങ്ങളെയും കാലിക്കറ്റ് നിലനിര്‍ത്തിയിരുന്നു. സല്‍മാന്‍ നിസാറിന് ഏഴര ലക്ഷവും രോഹന് അഞ്ച് ലക്ഷവും അഖില്‍ സ്‌കറിയയ്ക്ക് 3.75 ലക്ഷവുമാണ് ലഭിക്കുക. കളിയുടെ ഗതിതിരിക്കുന്ന പ്രകടനവുമായി ടീമിന് വേണ്ടി നിര്‍ണ്ണായക ഇന്നിങ്‌സുകള്‍ കാഴ്ച വച്ച താരമാണ് സല്‍മാന്‍ നിസാര്‍. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായ അഖില്‍ സ്‌കറിയായിരുന്നു ഓള്‍റൗണ്ട് മികവുമായി കഴിഞ്ഞ വര്‍ഷം പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടത്. 337 റണ്‍സെടുത്ത രോഹനായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ കൃഷ്ണപ്രസാദിനെ (എ കാറ്റഗറി) ഏഴര ലക്ഷം രൂപയ്ക്കാണ് ട്രിവാണ്‍ഡ്രം റോയല്‍സ് നിലനിര്‍ത്തിയത്. വി അജിത് (സി കാറ്റഗറി), ഗോവിന്ദ് ദേവ് പൈ (ബി കാറ്റഗറി) എന്നിവരാണ് ടീം നിലനിര്‍ത്തിയ മറ്റ് രണ്ട് താരങ്ങള്‍. ഇരുവര്‍ക്കും ഒന്നര ലക്ഷം രൂപ വീതം ലഭിക്കും.

ടീമിനെ കഴിഞ്ഞ സീസണില്‍ വിജയത്തിലേക്ക് നയിച്ച സാലി സാംസണെ ഏഴര ലക്ഷം രൂപയ്ക്കും മുഹമ്മദ് ആഷിഖിനെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിലനിര്‍ത്തിയത്. ഇരുവരും സി കാറ്റഗറിയില്‍പ്പെട്ട താരങ്ങളാണ്. എ കാറ്റഗറിയില്‍പ്പെട്ട മുഹമ്മദ് അസറുദ്ദീനെ മാത്രമാണ് ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയത്. ഏഴര ലക്ഷം രൂപയാണ് അസറുദ്ദീന് ലഭിക്കുക.കെ.സി.എല്‍ താരലേലം 11ന് നടക്കും.

KCL: Kochi Blue Tigers retain Sally Samson, list of players retained by teams released
ബ്ലൂ ടൈഗേഴ്സിനൊപ്പം ഇനി 'യൂണിവേഴ്സൽ ബോസും'; ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു
KCL: Kochi Blue Tigers retain Sally Samson, list of players retained by teams released
മാപ്പപേക്ഷ നൽകി തലയൂരി ശ്രീശാന്ത്, വിലക്ക് പിൻവലിച്ചതായി കെസിഎ
KCL: Kochi Blue Tigers retain Sally Samson, list of players retained by teams released
40 വര്‍ഷത്തിന് ശേഷം മെക്‌സിക്കന്‍ അപാരത!, 'ഡോര്‍' അടഞ്ഞ് ഇക്വഡോര്‍, പ്രീ ക്വാര്‍ട്ടറില്‍
Summary

KCL: Kochi Blue Tigers retain Sally Samson, list of players retained by teams released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com