ISL : എട്ടാം കളിയില്‍ ആശ്വാസ ജയം, ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ആറ് തോല്‍വിയും ഒരു സമനിലയും നേരിട്ട ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിന് എതിരെ വിജയം നേടിയത്
ഐഎസ്എല്‍
ISL
Updated on
1 min read

ബംഗളൂരു: ഐഎസ്എല്‍ പന്ത്രണ്ടാം സീസണില്‍ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആറ് തോല്‍വിയും ഒരു സമനിലയും നേരിട്ട ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിന് എതിരെ വിജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടെത്തിയത്. വിക്ടര്‍ ബെര്‍ട്ടോമിയു, ഫ്രാന്‍സിസ്‌കോ ഫ്യൂയിലസ്യര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് താരം ഫലൗ എന്‍ഡിയായെ നേടിയ സെല്‍ഫ് ഗോളാണ് ബംഗളൂരുവിന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്.

ഐഎസ്എല്‍
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ അസിസ്റ്റന്റ് കോച്ച്, പീറ്റർ ഹാർട്‌ലി ചുമതലയേറ്റു

പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ രണ്ടാമത്തെ കളിയില്‍ വിജയം കണ്ടെത്താന്‍ ആയതും ടീമിന് ആശ്വാസമായി. കഴിഞ്ഞ മത്സരത്തില്‍ സ്പോര്‍ടിങ് ഡല്‍ഹിയോട് രണ്ട് ഗോളിന് കേരളം തോറ്റിരുന്നു. തോല്‍വിയോടെ ഏഴ് കളിയില്‍ 14 പോയിന്റുള്ള ബംഗളൂരുവിന്റെ രണ്ടാം സ്ഥാനം മോഹത്തിനും തിരിച്ചടി നേരിട്ടു.

ഐഎസ്എല്‍
ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

സീസണില്‍ എട്ട് കളികളിലായി കളിയില്‍ അഞ്ച് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. 132 എണ്ണം വഴങ്ങുകയും ചെയ്തു. ഇന്നത്തെ ആശ്വാസ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്ന തരംതാഴ്ത്തല്‍ ഭീഷണിയ്ക്കും ആശ്വാസമാകും.

Summary

Kerala Blasters beats Bengaluru FC, registers first win of ISL 2025-26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com