ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; നടപടി ആവശ്യപ്പെട്ട് ക്ലബ്

സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്സ് വംശീയ അധിക്ഷേപത്തിൽ അപലപിക്കുന്നതായും അറിയിച്ചു.
Kerala Blasters fc
Kerala Blasters Lodge Complaint Over Racist Abuse During Win Against Bengaluru FC.kbfc/x
Updated on
1 min read

കൊച്ചി: താരത്തിനെതിരെ വംശീയ അധിക്ഷേപമുണ്ടായ സംഭവത്തിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്സ് വംശീയ അധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നതായും അറിയിച്ചു.

Kerala Blasters fc
ഗേജ് ടെസ്റ്റിൽ കുടുങ്ങി; അംപയറോട് കലിപ്പിൽ രോഹിത്, വാംഖഡെയിൽ നാടകീയ രംഗങ്ങൾ - വിഡിയോ

എന്നാൽ, ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമാക്കൻ ക്ലബ് തയ്യാറായില്ല. 'കഴിഞ്ഞ മത്സരത്തിനിടെ ഞങ്ങളുടെ ഒരു താരത്തിന് നേരെ വംശീയ അധിക്ഷേപമുണ്ടായി. ഇത് അംഗീകരിക്കാൻ കഴിയില്ല. ഐ‌എസ്‌എൽ, എ‌ഐ‌എഫ്‌എഫ് അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്. ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ല' ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

Kerala Blasters fc
'ശരാശരി നിലവാരം പോലുമില്ലാത്ത ക്യാപ്റ്റൻ'; ഹര്‍ദിക്കിനെതിരെ അശ്വിൻ

അതേസമയം, സീസണിലെ ആദ്യം ജയം നേടിയതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ബംഗളൂരു എഫ്‌സിയെ അവരുടെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്.

സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി 13മത്തെ സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഈ മാസം 15ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Summary

Kerala Blasters Lodge Complaint Over Racist Abuse During Win Against Bengaluru FC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com