ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്. ഇതിൽ ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന് ദേശീയ ടീമിലെത്തിയ അൽ സാബിത്തിന്റെ നേട്ടം ശ്രദ്ധേയമാണ്.
Kerala Blasters Players
Kerala Blasters Players Earn India Call-Ups Across Senior and Youth Teamsfile
Updated on
1 min read

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്.

Kerala Blasters Players
'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി

അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള (Tri-Nation International Friendlies) ഇന്ത്യൻ ടീമിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തെരഞ്ഞെടുത്തു.

ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.

Kerala Blasters Players
ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് (SAFF) അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ.

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്. ഇതിൽ ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന് ദേശീയ ടീമിലെത്തിയ അൽ സാബിത്തിന്റെ നേട്ടം ശ്രദ്ധേയമാണ്.

Kerala Blasters Players
പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി

ദേശീയ ടീമിന്റെ സീനിയർ, അണ്ടർ 23, അണ്ടർ 20 തലങ്ങളിൽ ഒരേ സമയം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിനിധീകരിക്കുന്നത് ക്ലബ്ബിന്റെ മികച്ച പരിശീലന രീതികളുടെ തെളിവാണെന്നും നേട്ടം കൈവരിച്ച ആറ് താരങ്ങളെയും അഭിനന്ദിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

Summary

Kerala Blasters Players Earn India Call-Ups Across Senior and Youth Teams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com